ഇസ്രയേല്‍ ആക്രമണത്തില്‍ അല്‍ജസീറയുടെ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
ഗാസയുടെ ദുരിതങ്ങള്‍ ലോകത്തിന് കാട്ടിക്കൊടുത്ത മാധ്യമപ്രവര്‍ത്തകരാണ് ഇവരെല്ലാം.
ഇസ്രയേല്‍ ആക്രമണത്തില്‍ അല്‍ജസീറയുടെ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അല്‍ജസീറയുടെ റിപ്പോര്‍ട്ടര്‍- ക്യാമറമാന്‍മാരാണ് കൊല്ലപ്പെട്ടത്. ഗാസയുടെ ദുരിതങ്ങള്‍ ലോകത്തിന് കാട്ടിക്കൊടുത്ത മാധ്യമപ്രവര്‍ത്തകരാണ് ഇവരെല്ലാം. അല്‍ഷിഫ ആശുപത്രിക്ക് സമീപം ഇവര്‍ കഴിഞ്ഞിരുന്ന ടെന്റിനുനേരെയാണ് ആക്രമണം ഉണ്ടായത്. അതേസമയം ആക്രമണം നടത്തിയത് ഹമാസിന്റെ ഭീകരസെല്ലിന്റെ തലവനെ ലക്ഷ്യമിട്ടായിരുന്നുവെന്ന് ഇസ്രായേല്‍ പറഞ്ഞു.
കൊല്ലപ്പെട്ട അനസ് അല്‍ ഷെരീഫ് എന്ന മാധ്യമപ്രവര്‍ത്തകന്‍ മാധ്യമപ്രവര്‍ത്തകനായി വേഷമട്ട തീവ്രവാദിയെന്ന് ഇസ്രയേല്‍ സൈന്യം ആരോപിച്ചു. ഗാസയില്‍ രണ്ടുവര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ ഇതുവരെ 200 ലേറെ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം ഗാസ കീഴടക്കാനുള്ള സൈനിക പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. നിലവില്‍ ഗാസയുടെ 75 ശതമാനവും ഇസ്രയേലിന്റെ നിയന്ത്രണത്തിലാണ്.
സൈനിക നടപടിക്ക് മുന്‍പായി സുരക്ഷാ മേഖലകള്‍ പ്രത്യേകതം നിശ്ചയിക്കും. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഹമാസിനെ പരാജയപ്പെടുത്തി പുതിയ ഭരണം കൊണ്ടുവരുമെന്നും ബന്ധികളെ മോചിപ്പിക്കുമെന്നും ഇസ്രായേല്‍ പറഞ്ഞു. അതേസമയം ഇസ്രായേലിന്റെ നീക്കത്തിനെതിരെ നിരവധി രാജ്യങ്ങള്‍ രംഗത്തെത്തി.