Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്യാപാര സമുച്ചയത്തിന് മുകളിലേക്ക് വിമാനം തകർന്നു വീണു; അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം

മെൽബണിൽ ചെറുവിമാനം വ്യാപാര സമുച്ചയത്തിൽ തകർന്നു വീണ് അഞ്ചു മരണം

വ്യാപാര സമുച്ചയത്തിന് മുകളിലേക്ക് വിമാനം തകർന്നു വീണു; അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം
മെൽബൺ , ചൊവ്വ, 21 ഫെബ്രുവരി 2017 (09:17 IST)
ചെറുവിമാനം തകർന്നുവീണ് വിമാന യാത്രികരായ അഞ്ചുപേർ മരിച്ചു. ഓസ്ട്രേലിയയിലെ മെൽബണിലാണ് അപകടം നടന്നത്. വിമാനത്താവളത്തിനുൽനിന്നും പറന്നുയർന്ന ഉടനെ നിയന്ത്രണം നഷ്ടമായ വിമാനം വ്യാപാര സമുച്ചയത്തിനു മുകളിലേക്കു തകർന്നുവീഴുകായിരുന്നു. പ്രദേശിക സമയം ചൊവ്വാഴ്ച രാവിലെ ഒൻപതിനാണ് അപകടം നടന്നത്.
 
വ്യാപാര സമുച്ചയം അടച്ചിട്ടിരിക്കുകയായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. നഗരത്തിന്റെ വടക്കു ഭാഗത്തുള്ള എസൻഡനിൽനിന്ന് കിങ് ഐലൻഡിലേക്കു പോയ സ്വകാര്യ ചാർട്ടർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. അതേസമയം, തീഗോളമായി മാറിയ വിമാനം പതിച്ച വ്യാപാര സമുച്ചയത്തിന് കാര്യമായ നാശനഷ്ടങ്ങളുണ്ട്. അടുത്തുള്ള കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ വികസനം ഇഴഞ്ഞാണ് നീങ്ങുന്നത്; വികസനത്തില്‍ കേരളം ഗുജറാത്തിനെ മാതൃകയാക്കണം: സി.എന്‍ ജയദേവന്‍