Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്പും വില്ലും ഉപയോഗിച്ച് ആക്രമണം, നോർവേയിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

അമ്പും വില്ലും ഉപയോഗിച്ച് ആക്രമണം, നോർവേയിൽ അഞ്ച് പേർ കൊല്ലപ്പെട്ടു
, വ്യാഴം, 14 ഒക്‌ടോബര്‍ 2021 (11:33 IST)
നോര്‍വേയില്‍ അമ്പും വില്ലും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.കോങ്‌സ്‌ബെര്‍ഗ് നഗരത്തിലാണ് അമ്പും വില്ലും ഉപയോഗിച്ച് അക്രമി പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ നോർവെ പോലീസ് 37കാരനായ ഡെൻമാർക്ക് പൗരനെ കസ്റ്റഡിയിലെടുത്തു. ഇയാൾ ഒറ്റയ്ക്കാണ് കുറ്റകൃത്യം നടത്തിയതെന്ന് പോലീസ് അറിയിച്ചു.
 
കൈയില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ഇയാള്‍ ആള്‍ക്കൂട്ടത്തിന് നേരെ അമ്പുകള്‍ ഉപയോഗിക്കുകയായിരുന്നു. അഞ്ച് പേർ മരണപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും തീവ്രവാദി ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് പോലീസ് പറയുന്നത്. 
 
സംഭവത്തെ കുറിച്ച് വിവരം ലഭിച്ചപ്പോള്‍ തന്നെ നഗരത്തില്‍ ആളുകള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്ന് പോലീസ് നിര്‍ദേശിച്ചു. സാധാരണഗതിയിൽ അക്രമങ്ങൾ ഇല്ലാത്ത രാജ്യമായതിനാൽ നോർവെയിൽ പോലീസ് കയ്യിൽ ആയുധങ്ങൾ കരുതാറില്ല. എന്നാല്‍ സംഭവത്തിന് ശേഷം രാജ്യത്ത് എല്ലാ പോലീസുകാര്‍ക്കും ആയുധങ്ങള്‍ കൈയില്‍ കരുതാനുള്ള നിര്‍ദേശം നല്‍കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോൻസന്റെ സാമ്പത്തിക ഇടപാടുകൾ അറിഞ്ഞിരുന്നുവെന്ന് സംശയം, അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തും