Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലഖിംപുരിൽ എത്ര പേർക്കെതിരെ കേസെടുത്തു? യുപി സർക്കാരിനോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

ലഖിംപുരിൽ എത്ര പേർക്കെതിരെ കേസെടുത്തു? യുപി സർക്കാരിനോട് റിപ്പോർട്ട് തേടി സുപ്രീംകോടതി
, വ്യാഴം, 7 ഒക്‌ടോബര്‍ 2021 (14:11 IST)
ലഖിംപുർ സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനോട് അന്വേഷണ വിവരം തേടി സുപ്രീംകോടതി. സംഭവത്തിൽ എത്ര പേർക്കെതിരെ കേസെടുത്തു? എത്ര പേർ അറസ്റ്റിലായി? കോടതി ചോദിച്ചു. കേസ് സുപ്രിംകോടതി നാളെ വീണ്ടും പരിഗണിക്കും. മാധ്യമവാർത്തകളുടെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസിലാണ് സുപ്രിംകോടതിയുടെ നടപടി.
 
അതേസമയം ലഖിംപുർ ഖേരി അക്രമണം അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മിഷനെ പ്രഖ്യാപിച്ചു. ലഖിംപൂരിൽ നിരപരാധികളുടെ അരുംകൊലയ്‌ക്കെതിരെ രാജ്യ വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീനഗറിലെ സർക്കാർ സ്കൂളിൽ ഭീകരാക്രമണം: രണ്ട് അധ്യാപകർ കൊല്ലപ്പെട്ടു