Floods in Pakistan: പാക്കിസ്ഥാനില്‍ മിന്നല്‍ പ്രളയം; 200 മരണം

ഒട്ടേറെ കെട്ടിടങ്ങള്‍ നിലംപതിച്ചു. ബ്യൂണര്‍ മേഖലയിലാണ് പ്രളയം ഏറ്റവും കൂടുതല്‍ നാശനഷ്ടം വിതച്ചത്

രേണുക വേണു
ശനി, 16 ഓഗസ്റ്റ് 2025 (10:50 IST)
Pakistan Floods

Floods in Pakistan: പാക്കിസ്ഥാനിലെ മിന്നല്‍ പ്രളയത്തില്‍ 200 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഖൈബര്‍ പക്തുന്‍ഖ്വ പ്രവിശ്യയിലാണ് അതിതീവ്ര മഴയെ തുടര്‍ന്ന് മിന്നല്‍ പ്രളയമുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനു എത്തിയ ഒരു ഹെലികോപ്റ്ററും തകര്‍ന്നുവീണു. 
 
ഒട്ടേറെ കെട്ടിടങ്ങള്‍ നിലംപതിച്ചു. ബ്യൂണര്‍ മേഖലയിലാണ് പ്രളയം ഏറ്റവും കൂടുതല്‍ നാശനഷ്ടം വിതച്ചത്. ഇവിടെ മാത്രം നൂറിലേറെ പേര്‍ മരിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവശ്യ സാധനങ്ങളുമായി ബജ്വര്‍ മേഖലയിലേക്കു പോയ ഹെലികോപ്റ്റര്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് അഫ്ഗാന്‍ അതിര്‍ത്തിക്കു സമീപം തകര്‍ന്നുവീണു. ഈ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 


പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അടിയന്തരയോഗം വിളിച്ചുചേര്‍ത്തു. സാധാരണ കാലവര്‍ഷ മഴയല്ല പാക്കിസ്ഥാനില്‍ കഴിഞ്ഞ ഒരാഴ്ചയായി ലഭിച്ചുകൊണ്ടിരിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് പലയിടത്തും റോഡുകള്‍ ഒലിച്ചുപോയി. മേഘവിസ്‌ഫോടനത്തിനു പിന്നാലെയാണ് മിന്നല്‍ പ്രളയമുണ്ടായത്. ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്ന് രണ്ടായിരത്തിലേറെ പേരെ മാറ്റിപാര്‍പ്പിച്ചു. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ് നടക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആന്‍ജിയോഗ്രാമിന് വിധേയനാകേണ്ടിയിരുന്ന രോഗി മരിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി

'ഇന്ത്യയിലെ ആളുകള്‍ പല്ല് തേക്കാറില്ല'; വില്‍പന കുറഞ്ഞപ്പോള്‍ കോള്‍ഗേറ്റിന്റെ വിചിത്ര വാദം

സെന്റിമീറ്ററിന് ഒരു ലക്ഷം രൂപ: തെരുവുനായ ആക്രമണത്തില്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം തേടി പരിക്കേറ്റ യുവതി കോടതിയില്‍

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത, ശനിയാഴ്ച മുതൽ ജില്ലകളിൽ യെല്ലോ അലർട്ട്

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി

അടുത്ത ലേഖനം
Show comments