ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവും; നിരവധി പാലങ്ങളും റോഡുകളും ഒലിച്ചുപോയി
സത്‌ലജ് നദിക്ക് കുറുകയുള്ള പാലവും മുങ്ങിയതായാണ് റിപ്പോര്‍ട്ട്.
ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവും. നിരവധി പാലങ്ങളും റോഡുകളും ഒലിച്ചുപോയി. ഷിംല, ലാഹൗള്‍, സ്പിതി ജില്ലകളിലെ പാലങ്ങളാണ് ഒലിച്ചു പോയത്. രണ്ടു ദേശീയപാത അടക്കം 300ഓളം റോഡുകള്‍ ഇവിടെ അടച്ചിട്ടിരിക്കുകയാണ്. സത്‌ലജ് നദിക്ക് കുറുകയുള്ള പാലവും മുങ്ങിയതായാണ് റിപ്പോര്‍ട്ട്.
രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുകയാണ്. ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുഗ്രാം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. 17 വരെ മഴ തുടരും എന്നാണ് പ്രവചനം.