Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമേരിക്കയിൽ ഫ്ലോറിഡയിലെ സ്കൂളിൽ വെടിവെയ്പ്പ്; 17 പേർ കൊല്ലപ്പെട്ടു, സഹവിദ്യാർത്ഥി അറസ്റ്റിൽ

സ്കൂളിൽ വെടിവെയ്പ്പ്

അമേരിക്കയിൽ ഫ്ലോറിഡയിലെ സ്കൂളിൽ വെടിവെയ്പ്പ്; 17 പേർ കൊല്ലപ്പെട്ടു, സഹവിദ്യാർത്ഥി അറസ്റ്റിൽ
, വ്യാഴം, 15 ഫെബ്രുവരി 2018 (08:26 IST)
അമേരിക്കയിലെ ഫ്ലോറിഡയിൽ സ്കൂളിൽ വെടിവയ്പ്പ്. ആക്രമണത്തിൽ 17 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. പാർക്ക്‌ലാൻഡിലെ മാർജറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളിലാണു വെടിവയ്പ്പുണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റു.
 
ഇതേ സ്കൂളിൽനിന്നു നേരത്തേ പുറത്താക്കിയ നിക്കോളസ് ക്രൂസ് (19) ആണ് അക്രമിയെന്നാണു വിവരം. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്കൂളിനു പുറത്തുനിന്നു വെടിയുതിർത്തശേഷമാണ് ഇയാൾ ഉള്ളിലേക്കു കയറിയത്. വെടിശബ്ദം ഉയര്‍ന്നതോടെ അധ്യാപകരും വിദ്യാര്‍ഥികളും ചിതറിയോടി. 12 പേര്‍ സ്‌കൂളിനുള്ളിലും മൂന്നു പേര്‍ പുറത്തും രണ്ടു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. 
 
സ്കൂളിനു പുറത്തു നടത്തിയ വെടിവയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടതായി ബ്രോവാർഡ് കൗണ്ടി ഷെരീഫ് സ്കോട്ട് ഇസ്രയേൽ മാധ്യമങ്ങളോടു അറിയിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഡാറ് പാട്ടിന് അഡാറ് സപ്പോർട്ടുമായി ജിഗ്നേഷ് മേവാനി