Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈനയിൽ അപകടകരമായ പുതിയ വൈറസിന്റെ സാന്നിധ്യം, ശ്രദ്ധിച്ചില്ലെങ്കിൽ ലോകം മുഴുവൻ പടർന്നുപിടിയ്ക്കും എന്ന് മുന്നറിയിപ്പ്

ചൈനയിൽ അപകടകരമായ പുതിയ വൈറസിന്റെ സാന്നിധ്യം, ശ്രദ്ധിച്ചില്ലെങ്കിൽ ലോകം മുഴുവൻ പടർന്നുപിടിയ്ക്കും എന്ന് മുന്നറിയിപ്പ്
, ചൊവ്വ, 30 ജൂണ്‍ 2020 (08:16 IST)
വാഷിങ്ടൺ: മനുഷ്യനെ അപകടകരമായി ബാധിയ്ക്കുന്ന ജനിതക ഘടകമുള്ള പുതിയ വൈറസിന്റെ സാനിധ്യം ചൈനയിൽ കണ്ടെത്തി. യുഎസ് ശാസ്ത്ര ജേർണലാണ് ഇതുസംബന്ധിച്ച് വിവരം പുറത്തുവിട്ടത്. എച്ച്1എൻ1 വൈറസിന് സാമാനമായ പുതിയ വൈറസിനെയാണ് കണ്ടെത്തിയിരിയ്ക്കുന്നത്. ജി 4 എന്നാണ് നിലവിൽ വൈറസിന് പേര് നൽകിയിരിയ്ക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ ഈ വൈറസ് ലോകം മുഴുവൻ വ്യാപിയ്ക്കും എന്നും. നിലവിലെ ഒരു വാക്സിനും ഈ വൈറസിനെ പ്രതിരോധിയ്ക്കാൻ സാധിയ്ക്കുന്നതല്ല എന്നും ഗവേഷകർ വ്യക്തമാക്കുന്നു.
 
2011 മുതൽ, 2018 വരെ ചൈനയിലെ 30,000 ലധികം പന്നികളിൽ നടത്തിയ ഗവേഷണത്തിൽ 179ൽ പരം വ്രസുകളെ വേർതിരിച്ചിരുന്നു. ഇതിൽ കൂടുതലും ജി4 വൈറസുകളായിരുന്നു. 2016 മുതലാണ് ഈ വൈറസുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ അപകടകരമായി മാറുന്ന വൈറസാണ് ഇത്. ഗവേഷണത്തിൽ പങ്കെടുത്ത 10.4 ശതമാനം ആളുകൾക്ക് ഈ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മനുഷ്യനിൽനിന്നും മനുഷ്യനിലേയ്ക്ക് പടരുന്ന കാര്യത്തിൽ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാസ്സ് ലുക്കില്‍ ആഡംബര ബൈക്കില്‍; ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍