Webdunia - Bharat's app for daily news and videos

Install App

പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പിടിച്ചെടുക്കണമെന്ന് ബംഗ്ലാദേശ് മുന്‍ ജനറല്‍

ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെയും പിടിച്ചടക്കണമെന്നാണ് ഫസിലൂര്‍ റഹ്മാന്‍ പറഞ്ഞത്.

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 5 മെയ് 2025 (11:54 IST)
പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പിടിച്ചെടുക്കണമെന്ന് ബംഗ്ലാദേശ് മുന്‍ ജനറല്‍ എഎല്‍എം ഫസലൂര്‍ റഹ്മാന്‍. ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെയും പിടിച്ചടക്കണമെന്നാണ് ഫസിലൂര്‍ റഹ്മാന്‍ പറഞ്ഞത്. ഇതിനായി ചൈനയുടെ സഹായം തേടണമെന്നും നാഷണല്‍ ഇന്‍ഡിപെന്‍ഡന്‍സ് കമ്മീഷന്റെ ചെയര്‍പേഴ്‌സണ്‍ കൂടിയായ റഹ്മാന്‍ ആവശ്യപ്പെട്ടു.
 
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാന്‍ ആക്രമിക്കുകയാണെങ്കില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഏഴ് സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കേണ്ടി വരും. ഇതിനായി ചൈനയുമായി സംയുക്ത സൈനിക ക്രമീകരണങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ ആരംഭിക്കേണ്ടത് ആവശ്യമാണെന്ന് തനിക്ക് തോന്നുന്നുവെന്ന് ഇയാള്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഉഭയകക്ഷി ബന്ധം നേരത്തേ വഷളായിരുന്നു. ഇരുരാജ്യങ്ങളും ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് റഹ്മാന്റെ വിവാദ പരാമര്‍ശം.
 
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭീകരരെ സഹായിക്കുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച് കശ്മീര്‍ പോലീസ്. 2800 പേരെ കസ്റ്റഡിയിലെടുത്തു. കാശ്മീര്‍ ഐജി വികെ ബിര്‍ദി ആണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 90 പേര്‍ക്കെതിരെ പിഎസ്എ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കൂടാതെ ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ജനങ്ങളുമായി പരമാവധി സഹകരിച്ചാണ് നടപടികളെന്നും സംസ്ഥാനം വ്യാപകമായി തിരച്ചില്‍ നടത്തുകയാണെന്നും ഐജി അറിയിച്ചു.
 
അതേസമയം കരസേന അടിയന്തര സാഹചര്യം നേരിടാനുള്ള മോക് ഡ്രില്‍ നടത്തി. പഞ്ചാബിലെ ഫിറോസ് പൂരിലാണ് ലൈറ്റുകള്‍ അണച്ച് മോക് ഡ്രില്‍ നടത്തിയത്. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഐക്യരാഷ്ട്രസഭ രക്ഷാ സമിതി യോഗം ചേരണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rain: കാലവർഷം എത്തിയിട്ട് ഒരു മാസം: സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 53 ശതമാനം അധികമഴ

Holiday :കനത്ത മഴ, നാളെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച ജില്ലകൾ ഏതെല്ലാമെന്ന് അറിയാം

ദുര്‍മന്ത്രവാദം നിരോധിക്കുന്നതിനുള്ള നിയമം പാസാക്കാത്തതിന് കേരള സംസ്ഥാനത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി ഹൈക്കോടതി

ഐപിഎൽ തുണച്ചു, സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ നെറ്റ്ഫ്ലിക്സിന് തൊട്ടുപിന്നിലെത്തി ജിയോ ഹോട്ട്സ്റ്റാർ

മൊസാദിനു വേണ്ടി ചാരപ്പണി നടത്തിയ മൂന്നുപേരെ ഇറാന്‍ തൂക്കിലേറ്റി; 700 പേര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments