Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങൾ ഒന്ന് കെട്ടി നോക്ക്, സിന്ധുനദിയിൽ എന്ത് തരത്തിലുള്ള നിർമിതിയുണ്ടാക്കിയാലും തകർക്കുമെന്ന് പാകിസ്ഥാൻ മന്ത്രി

Pakistan's defence minister Khawaja Asif.

അഭിറാം മനോഹർ

, ഞായര്‍, 4 മെയ് 2025 (10:05 IST)
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ- പാകിസ്ഥാന്‍ ബന്ധം വഷളായതോടെ വീണ്ടും പ്രകോപനപരമായ പരാമര്‍ശങ്ങളുമായി പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. സിന്ധുനദിയിലെ വെള്ളം വഴിതിരിച്ചുവിടാന്‍ ഇന്ത്യ ഏത് തരത്തിലുള്ള നിര്‍മിതിയുണ്ടാക്കിയാലും അത് തകര്‍ക്കുമെന്നാണ് ഖവാജ ആസിഫിന്റെ ഭീഷണി. 
 
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ കാര്‍ഷിക ഭൂമിയുടെ 80 ശതമാനത്തിനും വെള്ളം ഉറപ്പാക്കുന്ന സിന്ധുനദീജല കരാര്‍ ഇന്ത്യ താത്കാലികമായി മരവിച്ചിരുന്നു. ഇതോടെയാണ് സിന്ധുനദി വഴിതിരിച്ചുവിടുന്ന തരത്തിലുള്ള പ്രവര്‍ത്തിയെ അക്രമണമായി കണക്കാക്കുമെന്ന് പാക് മന്ത്രി ആവര്‍ത്തിച്ചത്. അതേസമയം ഇത്തരം പൊള്ളയായ ഭീഷണികള്‍ പാകിസ്ഥാനികള്‍ക്കിടയില്‍ ഉണ്ടായ ഭയമാണ് കാണിക്കുന്നതെന്ന് ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു. പാകിസ്ഥാന്‍ പ്രതുരോധമന്ത്രി പരിഭ്രാന്തനാണെന്നും പാകിസ്ഥാന് ഉറക്കം നഷ്ടപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

K Sudhakaran: കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് സുധാകരനെ നീക്കി