Select Your Language

Notifications

webdunia
webdunia
webdunia
webdunia

India - Bangladesh: നോർത്ത് ഈസ്റ്റിനെ പിളർത്തണം, വിഷം തുപ്പി ബംഗ്ലാദേശ് മുൻ ആർമി ഓഫീസർ, ക്രിക്കറ്റ് പര്യടനം ബിസിസിഐ വേണ്ടെന്ന് വെച്ചേക്കും

Indian Team

അഭിറാം മനോഹർ

, ഞായര്‍, 4 മെയ് 2025 (13:45 IST)
പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ- പാകിസ്ഥാന്‍ നയതന്ത്രബന്ധങ്ങള്‍ക്ക് വലിയ ഉലച്ചില്‍ സംഭവിച്ചിരിക്കുകയാണ്. സിന്ധുനദീജല കരാറും പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതിയും ഇന്ത്യ റദ്ദാക്കി കഴിഞ്ഞു. വ്യോമപാത അടയ്ക്കുന്നതടക്കമുള്ള നടപടികളുമായും പാകിസ്ഥാനും മുന്നോട്ട് പോവുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ബംഗ്ലാദേശ് തിരിച്ചടീക്കണമെന്ന മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ നിര്‍ദേശം ഇന്ത്യ- ബംഗ്ലാദേശ് ബന്ധത്തെയും ബാധിച്ചിരിക്കുകയാണ്.
 
 നേരത്തെ ബംഗ്ലാദേശിന്റെ താത്കാലിക ഭരണചുമതലയുള്ള മുഹമ്മദ് യൂനുസും സമാനമായ പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയും ഇത്തരം പ്രസ്താവനകള്‍ വന്നതോടെ ഈ വര്‍ഷം ഓഗസ്റ്റില്‍ നിശ്ചയിച്ചിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് പര്യടനം ബിസിസിഐ റദ്ദാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 3 വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ഇന്ത്യ ബംഗ്ലാദേശില്‍ കളിക്കാനിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ പര്യടനത്തില്‍ നിന്നും പിന്മാറിയേക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇതിന് കാരണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
 പാകിസ്ഥാന് പുറമെ ബംഗ്ലാദേശുമായുള്ള ബന്ധവും വഷളാകുന്നതോടെ വരാനിരിക്കുന്ന ഏഷ്യാകപ്പും അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്. ബംഗ്ലാദേശ് പര്യടനത്തിന് ശേഷം സെപ്റ്റംബറിലായിരുന്നു ഏഷ്യാകപ്പ് തീരുമാനിച്ചിരുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Valladolid vs Barcelona: റയല്‍ വയ്യഡോളിഡിനെതിരെ വിജയം, കപ്പിന് ഒരു ചുവട് കൂടി അടുത്തെത്തി ബാഴ്‌സലോണ