‘ട്രംപുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു, വിവരം പുറത്തറിയാതിരിക്കാന്‍ പണം തന്നു’; വെളിപ്പെടുത്തലുമായി മുന്‍ മോഡല്‍ രംഗത്ത്
						
		
						
				
‘ട്രംപുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു, വിവരം പുറത്തറിയാതിരിക്കാന്‍ പണം തന്നു’; വെളിപ്പെടുത്തലുമായി മുന്‍ മോഡല്‍ രംഗത്ത്
			
		          
	  
	
		
										
								
																	അമേരിക്കൻ പ്രസഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പ്ലേബോയി മാഗസിനിന്റെ മുൻ മോഡൽ കാരെൻ മക്ഡൗഗൽ.
									
			
			 
 			
 
 			
					
			        							
								
																	പ്ലേബോയി മാഗസിന് ഒരുക്കിയ ചടങ്ങില്‍ വെച്ചാണ് ട്രം പുമായി കാണുന്നതും പരിചയത്തിലാകുന്നതും. മിലാനിയ ഇളയകുട്ടിയെ പ്രസവിച്ച് ഒരു മാസത്തിനു ശേഷമായിരുന്നു ഈ കൂടിക്കാഴ്ചയെന്നും യുവതി വ്യക്തമാക്കി.
									
										
								
																	പാര്‍ട്ടിയിലെ കണ്ടു മുട്ടലിന് ശേഷം ട്രംപുമായി തനിക്ക് നല്ല ബന്ധമുണ്ടായിരുന്നു. 2006ല്‍ പലതവണ ഞങ്ങള്‍ ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടു. ഈ ബന്ധം പുറത്തറിയാതിരിക്കാന്‍ 82,500 യുഎസ് ഡോളർ ട്രംപ് തനിക്ക് തന്നുവെന്നും കാരെൻ മക്ഡൗഗൽ പറഞ്ഞു.
									
											
							                     
							
							
			        							
								
																	അതേസമയം, മുന്‍ മോഡലിന്റെ വെളിപ്പെടുത്തലില്‍ പ്രസ്താവന നടത്താനോ പ്രതികരിക്കാനോ വൈറ്റ് ഹൌസ് ഇതുവരെ തയ്യാറായിട്ടില്ല.