ട്രെയിനിൽ ആക്രമിക്കപ്പെട്ട സംഭവം; സനുഷ രഹസ്യമൊഴി നൽകി
						
		
						
				
ഉറങ്ങിക്കിടക്കുമ്പോൾ ചുണ്ടിൽ സ്പർശിച്ച പ്രതിക്കെതിരെ
			
		          
	  
	
		
										
								
																	ട്രെയിനിൽ യാത്ര ചെയ്യവേ സഹയാത്രക്കാരൻ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ നടപടികളുമായി സനുഷ മുന്നോട്ട്. കേസിൽ നടി കോടതിയില്‍ രഹസ്യമൊഴി നല്‍കി. തൃശൂര്‍ രണ്ടാം നമ്പര്‍ സെഷന്‍സ് കോടതിയിലാണ് സനുഷ മൊഴി നൽകിയത്. 15 മിനിറ്റോളം നീണ്ട നടപടിക്രമങ്ങള്‍ക്കുശേഷമാണ് നടി മടങ്ങിയത്.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	ഫെബ്രുവരി ഒന്നിനു മാവേലി എക്‌സ്പ്രസിലാണ് നടി അപമാനശ്രമത്തിനിരയായത്. ആക്രമിക്കാൻ ശ്രമിച്ചയാള്‍ക്കുനേരെ ശക്തമായി പ്രതികരിച്ച നടി സനൂഷയ്ക്ക് അനുമോദനപത്രം നൽകി പൊലീസ് ആദരിച്ചു. പൊലീസ് ആസ്ഥാനത്തുനടന്ന ചടങ്ങില്‍ ഡി ജി പി ലോക്നാഥ് ബെഹ്‌റ സനൂഷയ്ക്ക് അനുമോദനപത്രം നല്‍കി ആദരിക്കുകയായിരുന്നു. 
 
									
										
								
																	
	 
	പേടികൂടാതെ ഓരോ സ്ത്രീക്കും ജീവിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നും അങ്ങനെയൊരു വിശ്വാസം സ്ത്രീകളില്‍ വളരാനിടയാക്കണമെന്നും സനൂഷ പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് പ്രതികരിക്കാന്‍ ഇതൊരു പ്രചോദനമാകട്ടെ. എന്നാല്‍ നാട്ടുകാരുടെ മനോഭാവത്തേക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും സനൂഷ പ്രതികരിച്ചു.