Webdunia - Bharat's app for daily news and videos

Install App

France Political Crisis: പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്ന് മാക്രോണ്‍, പുതിയ പ്രധാനമന്ത്രി ഉടന്‍

മാക്രോണും രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു

രേണുക വേണു
വെള്ളി, 6 ഡിസം‌ബര്‍ 2024 (09:01 IST)
Emmanuel Macron

France Political Crisis: ഫ്രാന്‍സില്‍ ഇടതുപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതോടെ സ്ഥാനമൊഴിഞ്ഞ മിഷേല്‍ ബാര്‍ണിയയ്ക്കു പകരം പുതിയ പ്രധാനമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. അതേസമയം പ്രസിഡന്റ് സ്ഥാനം താന്‍ ഒഴിയില്ലെന്നും കാലാവധി പൂര്‍ത്തിയാകുന്ന 2027 വരെ തല്‍സ്ഥാനത്തു തുടരുമെന്നും മാക്രോണ്‍ വ്യക്തമാക്കി. 
 
മാക്രോണും രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രസിഡന്റ് പദവിയില്‍ താന്‍ തുടരുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ മാക്രോണ്‍ പറഞ്ഞു. ' അഞ്ച് വര്‍ഷത്തേക്കുള്ള ജനാധിപത്യപരമായ വിധിയാണ് നിങ്ങള്‍ എനിക്ക് നല്‍കിയത്. ഞാന്‍ എന്റെ കാലാവധി കഴിയും വരെ പ്രസിഡന്റ് സ്ഥാനത്ത് തുടരും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഞാന്‍ പുതിയ പ്രധാനമന്ത്രിയെ നിയമിക്കും. പൊതുജന താല്‍പര്യം കണക്കിലെടുത്ത് ഒരു സര്‍ക്കാര്‍ രൂപീകരിക്കുകയാകും അദ്ദേഹത്തിന്റെ ദൗത്യം,' മാക്രോണ്‍ പറഞ്ഞു. 
 
പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസാകാന്‍ 288 വോട്ടുകളാണ് വേണ്ടിയിരുന്നത്. 331 പേര്‍ അവിശ്വാസത്തെ പിന്തുണച്ചു. ഇതോടെ ഏറ്റവും കുറഞ്ഞകാലം അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രിയായി ബാര്‍ണിയ മാറി. മൂന്ന് മാസം മാത്രമാണ് ബാര്‍ണിയയ്ക്ക് ഭരണത്തിലിരിക്കാന്‍ സാധിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments