യുക്രെയ്‌നിന്റെ വൈദ്യുതി ഉത്പാദന മേഖല ലക്ഷ്യമിട്ട് റഷ്യ നടത്തിയ ആക്രമണം അതിരുകടന്നതാണെന്നും യുക്രെയ്ന്‍ ജനതയെ യുദ്ധത്തില്‍ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യയ്‌ക്കെതിരായ പ്രതിരോധത്തില്‍ യുക്രെയ്ന്‍ ജനതയെ അടിയന്തിരമായി പിന്തുണയ്‌ക്കേണ്ടതിന്റെ ഓര്‍മപ്പെടുത്തലാണിതെന്ന് ബൈഡന്‍ പറഞ്ഞു.
ഇരുനൂറോളം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് കൊണ്ട് റഷ്യ കഴിഞ്ഞ ദിവസമാണ് യുക്രെയ്‌നിന്റെ വൈദ്യുതി ഉത്പാദന ഗ്രിഡ് തകര്‍ത്തത്. ഒരു ദശലക്ഷം ആളുകളുടെ വൈദ്യുതി ഇല്ലാതാക്കിയ അതിശക്തമായ ആക്രമണമെന്നാണ് ബൈഡന്‍ ഇതിനെ വിശേഷിപ്പിച്ചത്. യുഎസ് യുക്രെയ്ന്‍ ജനതയോടൊപ്പമാണെന്നും ബൈഡന്‍ പറഞ്ഞു.
അതേസമയം യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറില്‍ മധ്യസ്ഥത വഹിച്ച് മേഖലയിലെ സംഘര്‍ഷം വേഗത്തില്‍ പരിഹരിക്കുമെന്നാണ് ട്രംപ് പറയുന്നത്. അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനല്‍മേറ്റെങ്കിലും ട്രംപ് ഇതുവരെയും ചുമതലയേറ്റിട്ടില്ല. ഈ സാഹചര്യത്തിലാണ് ട്രമ്പിന്റെ പ്രതികരണം.