ജനസംഖ്യയുടെ സിംഹ ഭാഗവും മുസിംഗളുള്ള ഇൻഡോനേഷ്യയിലെ കറൻസിയിൽ ആലേഖനം ചെയ്തിരിക്കുന്നത് ഗണപതിയുടെ ചിത്രം. ഇൻഡോനേഷ്യയിലെ 20000 റുഫിയയുടെ കറൻസിയിലാണ് ഹിന്ദു ദൈവമായ ഗണപതിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്. 3 ശതമാനം മത്രമാണ് ഇൻഡോനേഷ്യയിലെ ഹിന്ദു ജനസംഖ്യ.
കറൻസിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു. ഗണപതിയുടെയും, എഴുത്തുകാരനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന കി ഹജാർ ദെവന്ദാരയുടെയും ചിത്രങ്ങളാണ് കറൻസിയിൽ ആലേഖനം ചെയ്തിരിക്കുന്നത്. കറൻസിയുടെ മറുവഷത്ത് ക്ലാസ് മുറിയിൽ കുട്ടികൾ പഠിക്കുന്നതിന്റെ ചിത്രമാണ് ഉള്ളത്.
മൂന്ന് ശതമാനം മാത്രമാണ് രാജ്യത്തെ ഹിന്ദു ജനസംഖ്യ എങ്കിലും സമൂഹത്തിൽ അവർക്കും ശക്തമായ സ്ഥാനം ഉണ്ട് എന്ന് തെളിയിക്കുന്നതാണ് ഇൻഡോനേഷ്യയിലെ ഈ കറൻസി. ഹിന്ദു വിശ്വാസങ്ങൾക്ക് ഇപ്പോഴും ഇൻഡോനേഷ്യയിൽ അടിത്തറയുണ്ട്. ഇൻഡോനേഷ്യയിൽ ദേശിയ വിമാന കമ്പനിക്ക് ഗരുഡ എയർലൈൻസ് എന്നാണ് പേര് നൽകിയിരിക്കുന്നത്.