Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഷ്ടിച്ച കാറില്‍ കുഞ്ഞ്; കുഞ്ഞിനെ ഒറ്റയ്ക്കിരുത്തിയതിന് മാതാവിനെ ശകാരിച്ച് കള്ളന്‍; പൊലീസില്‍ പറയുമെന്ന് ഭീഷണിയും

മോഷ്ടിച്ച കാറില്‍ കുഞ്ഞ്; കുഞ്ഞിനെ ഒറ്റയ്ക്കിരുത്തിയതിന് മാതാവിനെ ശകാരിച്ച് കള്ളന്‍; പൊലീസില്‍ പറയുമെന്ന് ഭീഷണിയും

ശ്രീനു എസ്

, ബുധന്‍, 20 ജനുവരി 2021 (09:00 IST)
മോഷ്ടിച്ച കാറില്‍ കുഞ്ഞുള്ളതറിഞ്ഞ് നല്ലവനായ കള്ളന്‍ കുഞ്ഞിനെ അമ്മയെ ഏല്‍പ്പിച്ചു. കൂടാതെ കാറില്‍ കുഞ്ഞിനെ ഒറ്റയ്ക്കിരുത്തിയതിന് മാതാവിനെ കള്ളന്‍ ശകാരിക്കുകയും ചെയ്തു. ഈ കുറ്റത്തിന് താന്‍ പൊലീസില്‍ പരാതി പറയുമെന്ന് മാതാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അമേരിക്കയിലെ ഒറിഗോണിലാണ് സംഭവം. ക്രിസ്റ്റല്‍ ലിയറി എന്ന സ്ത്രീ മാര്‍ക്കറ്റില്‍ പോയ സമയത്താണ് മോഷണം നടന്നത്.
 
ഇനി കുഞ്ഞിനെ തനിച്ചാക്കി താന്‍ ഒരിടത്തും പോകില്ലെന്ന് മാതാവ് ഉറപ്പ് നല്‍കിയതിനെതുടര്‍ന്ന് കള്ളന്‍ കാറുമായി കടന്നുകളയുകയായിരുന്നു. 2013മോഡല്‍ ഹോണ്ട പൈലറ്റ് കാറാണ് മോഷണം പോയത്. കള്ളനും കാറിനും വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഴികൾ കൂട്ടത്തോടെ ചാവുന്നു, ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി ഭീതി, സാംപിളുകൾ പരിശോധനയ്ക്കയച്ചു