പുതിയ തൊഴിലാളി സംഘടനയ്ക്ക് ഗൂഗിള്‍ ജീവനക്കാര്‍ രൂപം നല്‍കി. ആല്‍ഫബെറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ എന്നാണ് സംഘടനയുടെ പേര്. ജീവനക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഇടപെടുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. 225 ജീവനക്കാരാണ് സംഘടനയില്‍ ഉള്ളത്. തൊഴിലാളി പ്രശ്‌നങ്ങള്‍ കമ്പനിയില്‍ നേരത്തേ പ്രശ്‌നമായിരുന്നു. ഇതില്‍ യുഎസ് തൊഴില്‍ വകുപ്പ് ഗൂഗിളിനെതിരെ രംഗത്തെത്തിയിരുന്നു. ആദ്യമായാണ് സാങ്കേതിക രംഗത്ത് ഒരു തൊഴിലാളി സംഘടന ഉണ്ടാകുന്നത്.
പ്രതികാര നടപടികള്‍, തൊഴില്‍ വിവേചനം, ന്യായമായ കൂലി, അപമാനിക്കപ്പെടും എന്ന ഭയം എന്നിവയ്ക്ക് പരിഹാരം തേടലാണ് യൂണിയന്റെ ലക്ഷ്യമെന്ന് ന്യൂയോര്‍ക്ക് ടൈസ് റിപ്പോര്‍ട്ട് ചെയ്ത ലേഖനത്തില്‍ പറയുന്നു.