Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

ഗ്രീസില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് 78 പേര്‍ക്ക് ദാരുണാന്ത്യം, നിരവധിപേരെ കാണാതായി

Greece Boat Accident

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 15 ജൂണ്‍ 2023 (15:53 IST)
ഗ്രീസില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് 78 പേര്‍ക്ക് ദാരുണാന്ത്യം. കുടിയേറ്റക്കാരുമായി ഇറ്റലിയിലേക്ക് പോവുകയായിരുന്ന ബോട്ടാണ് മറിഞ്ഞത്. രാത്രിയിലാണ് അപകടം നടന്നത്. സംഭവത്തെ തുടര്‍ന്ന് ഇതുവരെ 104 പേരെ രക്ഷപ്പെടുത്തി.
 
ഇതുവരെ കാണാതായവരുടെ എണ്ണത്തില്‍ അനിശ്ചിതത്വം തുടരുകയാണെന്ന് തീരസംരക്ഷണ സേന അറിയിച്ചു. തീര സംരക്ഷണ കപ്പലുകള്‍, നാവിക സേനയുടെ കപ്പല്‍, ഒരു സൈനിക വിമാനം, വ്യോമസേന ഹെലികോപ്റ്റര്‍, കൂടാതെ നിരവധി സ്വകാര്യ കപ്പലുകള്‍ എന്നിവ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രീസ് വിന്യസിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ത്വക്ക് കാന്‍സര്‍ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; പൗരന്മാര്‍ക്ക് സൗജന്യ സണ്‍സ്‌ക്രീന്‍ ക്രീം വിതരണം ചെയ്യാനൊരുങ്ങി നെതര്‍ലാന്റ്