Publish Date: Wed, 03 Feb 2021 (14:41 IST)
Updated Date: Wed, 03 Feb 2021 (14:44 IST)
കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുണ്‍ബെര്‍ഗ്. ഇന്ത്യയില്‍ പ്രതിഷേധവുമായി രംഗത്തുള്ള കര്‍ശകര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് ഗ്രേറ്റ ട്വിറ്ററില്‍ കുറിച്ചു. കര്‍ഷക പ്രതിഷേധത്തെ കുറിച്ചുള്ള സിഎന്‍എന്‍ ന്റെ വാര്‍ത്ത കൂടി ചേര്‍ത്താണ് ഗ്രേറ്റയുടെ ട്വീറ്റ്.
ഡല്‍ഹിയിലെ പലസ്ഥലങ്ങളിലും ഇന്റര്‍നെറ്റ് വിച്ഛേദിച്ചിട്ടുണ്ടെന്നും തിങ്കളാഴ്ചമുതല്‍ 22ഓളം സ്ഥലങ്ങളിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലെന്നുമാണ് ഗ്രേറ്റ പങ്കുവച്ച വാര്‍ത്തയില്‍ പറയുന്നത്. അതേസമയം കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് പോപ് ഗായിക റിഹാനയും ട്വിറ്ററില്‍ പ്രതികരിച്ചിരുന്നു.