Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇസ്ലാം വിരുദ്ധ ഉള്ളടക്കം: നെറ്റ്ഫ്ളിക്സിന് മുന്നറിയിപ്പുമായി യുഎഇ

ഇസ്ലാം വിരുദ്ധ ഉള്ളടക്കം: നെറ്റ്ഫ്ളിക്സിന് മുന്നറിയിപ്പുമായി യുഎഇ
, ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (20:51 IST)
രാജ്യത്തെ മാധ്യമ പ്രക്ഷേപണ നിയമം നെറ്റ്ഫ്ളിക്സ് ലംഘിക്കുകയാണെന്ന ആക്ഷേപവുമായി യുഎഇ രംഗത്ത്. ജിസിസി രാജ്യങ്ങളിലെ ഇലക്ട്രോണിക് മീഡിയ ഉദ്യോഗസ്ഥരുടെ സമിതി റിയാദിൽ വെച്ചാണ് ഈ ആക്ഷേപം ഉന്നയിച്ചത്. നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ സമിതി നെറ്റ്ഫ്ളിക്സിനോട് ആവശ്യപ്പെട്ടു.
 
ഇസ്ലാമിക മൂല്യങ്ങൾക്ക് എതിരായ ഉള്ളടക്കങ്ങളാണ് നെറ്റ്ഫ്ളിക്സ് സംപ്രേക്ഷണം ചെയ്യുന്നത്.ഗൾഫിലെ മീഡിയ നിമയങ്ങൾക്ക് യോജിക്കാത്ത ദൃശ്യങ്ങളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും നെറ്റ്​ഫ്ലിക്സ്​ വഴി ജനങ്ങളിലേക്കെത്തുന്നുണ്ടെന്നും യുഎഇ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍