Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീണ്ടും യുദ്ധം: പരസ്പരം വ്യോമാക്രമണം നടത്തി ഹമാസും ഇസ്രയേലും, 52 മരണം

തെക്കന്‍ ഗാസയില്‍ വ്യോമാക്രമണം നടത്തിയതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു.

Gaza, Israel, Palastine, Gaza Death toll in Last 2 years, Gaza Palastine, Israel, ഗാസ, ഇസ്രയേല്‍, പലസ്തീന്‍, ഗാസ പലസ്തീന്‍ യുദ്ധം

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 20 ഒക്‌ടോബര്‍ 2025 (09:17 IST)
ഗാസയില്‍ വീണ്ടും യുദ്ധം. ഹമാസും ഇസ്രയേലും നടത്തിയ ആക്രമണങ്ങളില്‍ 52 മരണം റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ഗാസയില്‍ വ്യോമാക്രമണം നടത്തിയതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഗ്രനേഡ് റോക്കറ്റ് ഉപയോഗിച്ച് ഹമാസ് വ്യോമാക്രമണം നടത്തിയെന്നും ഇസ്രയേല്‍ പറയുന്നു. വെടിനിര്‍ത്തല്‍ ആരംഭിച്ച് 9 ദിവസങ്ങള്‍ക്കുശേഷമാണ് ആക്രമണം ഉണ്ടായത്. യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ ഗാസയിലേക്ക് മാനുഷിക സഹായം എത്തുന്നത് നിര്‍ത്തിയെന്ന് ഇസ്രയേല്‍ അറിയിച്ചു.
 
യുദ്ധം പൂര്‍ണ്ണ ശക്തിയോടെ പുനരാരംഭിക്കുമെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു.  ഗാസയില്‍ ആക്രമണം കടുക്കുന്ന സാഹചര്യത്തില്‍ അടിയന്തരയോഗം വിളിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അതേസമയം റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടിയിരിക്കുകയാണ് ഇന്ത്യ. സെപ്റ്റംബറില്‍ പ്രതിദിനം 16 ലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ വാങ്ങിയിരുന്നതെങ്കില്‍ ഈ മാസംവാങ്ങുന്നത് 20 ലക്ഷം ബാരല്‍ വീതമാണ്. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് പൂര്‍ണമായി നിര്‍ത്തിയെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഒക്ടോബറില്‍ ഇതുവരെയുള്ള ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയില്‍ റഷ്യയാണ് മുന്നില്‍.
 
രണ്ടാം സ്ഥാനത്ത് ഇറാക്കാണ്. പ്രതിദിനം 10 ലക്ഷം ബാരല്‍ വീതം എണ്ണയാണ് ഇന്ത്യ ഇറക്കില്‍ നിന്ന് വാങ്ങുന്നത്. മൂന്നാം സ്ഥാനത്ത് സൗദി അറേബ്യയാണ്. പ്രതിദിനം 8.30 ലക്ഷം എണ്ണയാണ് ഇവിടെ നിന്ന് ഇന്ത്യ വാങ്ങുന്നത്. അതേസമയം അമേരിക്കയില്‍ നിന്ന് പ്രതിദിനം 6.9 ലക്ഷം ബാരല്‍ എണ്ണ ഇന്ത്യ വാങ്ങുന്നുണ്ട്. ഇന്ത്യയ്ക്കുള്ള ഡിസ്‌കൗണ്ട് റഷ്യ കൂട്ടിയപ്പോള്‍ കൂടുതല്‍ ഇറക്കുമതി ഇന്ത്യ നടത്തി. ജൂലൈ- ഓഗസ്റ്റില്‍ രണ്ട് ഡോളര്‍ വീതമായിരുന്നു ഡിസ്‌കൗണ്ട്. എന്നാല്‍ ഇപ്പോള്‍ അഞ്ചു ഡോളര്‍ വരെ ഡിസ്‌കൗണ്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി