ഗാസയില്‍ ഹമാസ് കൊലപാതകം തുടര്‍ന്നാല്‍ അവരെ അവിടെയെത്തി കൊല്ലും: ട്രംപിന്റെ മുന്നറിയിപ്പ്
യുദ്ധസമയത്ത് ഇസ്രയേലി സേനയുമായി സഹകരിച്ചു എന്ന് കരുതുന്ന പാലസ്തീനികളെയാണ് ഹമാസ് കൊലപ്പെടുത്തുന്നത്.
ഗാസയില്‍ ഹമാസ് കൊലപാതകം തുടര്‍ന്നാല്‍ അവരെ അവിടെയെത്തി കൊല്ലുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധസമയത്ത് ഇസ്രയേലി സേനയുമായി സഹകരിച്ചു എന്ന് കരുതുന്ന പാലസ്തീനികളെയാണ് ഹമാസ് കൊലപ്പെടുത്തുന്നത്. കരാറിലില്ലാതിരുന്ന ഒന്നാണ് ഇതെന്നും ഗാസയില്‍ ഹമാസ് ആളുകളെ കൊല്ലുന്നത് തുടര്‍ന്നാല്‍ അവരെ തീര്‍ക്കുമെന്നും ഞങ്ങള്‍ക്ക് മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്നും ട്രംപ് പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ട്രൂത്ത് സോഷ്യലാണ് ഇക്കാര്യം കുറിച്ചത്. ഗാസയില്‍ ഹമാസ് എതിര്‍ സംഘങ്ങളെ അടിച്ചമര്‍ത്തുന്നുവെന്ന ആദ്യ റിപ്പോര്‍ട്ടുകളെ ട്രംപ് തള്ളി കളഞ്ഞിരുന്നു. എന്നാല്‍ പരസ്യമായ വധശിക്ഷയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.
കരാറിലെ വ്യവസ്ഥകള്‍ ഹമാസ് പാലിച്ചില്ലെങ്കില്‍ ഇസ്രായേലിനെ പോരാട്ടം പുനരാരംഭിക്കാന്‍ അനുവദിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. താന്‍ ഒരു വാക്കു പറഞ്ഞാല്‍ ഉടന്‍ യുദ്ധം പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.