Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

ബിൻ ലാദന്റെ മകൻ ഹംസ കൊല്ലപ്പെട്ടെന്ന് അമേരിക്ക

അല്‍ഖാഇദ നേതാവായ ഹംസയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം യുഎസ് ഡോളറാണ് വാഗ്ദാനം ചെയ്തിരുന്നത്.

Hamza Bin Laden
, വ്യാഴം, 1 ഓഗസ്റ്റ് 2019 (09:02 IST)
അല്‍ഖാഇദ സ്ഥാപകന്‍ ഉസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. അതേസമയം, കൊല്ലപ്പെട്ടതിന്റെ തിയ്യതിയോ സ്ഥലമോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. ഫെബ്രുവരിയില്‍ ഹംസ ബിന്‍ ലാദന്റെ തലയ്ക്ക് അമേരിക്ക വിലയിട്ടിരുന്നു. അല്‍ഖാഇദ നേതാവായ ഹംസയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം യുഎസ് ഡോളറാണ് വാഗ്ദാനം ചെയ്തിരുന്നത്.
 
അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കുമെതിരായി ആക്രമണം നടത്താന്‍ ആഹ്വാനംചെയ്ത് ഹംസ വീഡിയോ, ഓഡിയോ ടേപ്പുകള്‍ പുറത്തുവിട്ടിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത്തവണ രക്ഷാബന്ധന് ചാണകത്തില്‍ നിന്നുള്ള രാഖികളും; ഒരുങ്ങുന്നത് ആയിരക്കണക്കിലധികം