Happy New Year: പുതുവര്‍ഷത്തെ വരവേറ്റ് ലോകം, വെബ് ദുനിയ മലയാളത്തിന്റെ വായനക്കാര്‍ക്ക് പുതുവത്സരാശംസകള്‍
ന്യൂസിലന്‍ഡ് ആണ് ആദ്യം പുതുവര്‍ഷത്തെ വരവേറ്റത്
Publish Date: Mon, 01 Jan 2024 (08:15 IST)
Updated Date: Mon, 01 Jan 2024 (08:18 IST)
Happy New Year: പ്രതീക്ഷകളോടെ 2024 നെ സ്വാഗതം ചെയ്ത് ലോകം. വലിയ ആഘോഷങ്ങളോടെയാണ് ഓരോരുത്തരും പുതിയ വര്‍ഷത്തിലേക്ക് കാലെടുത്തുവച്ചിരിക്കുന്നത്. ഡിസംബര്‍ 31 രാത്രി മുതല്‍ നിരത്തുകളെല്ലാം പുതുവര്‍ഷ ആഘോഷക്കാരെ കൊണ്ട് നിറഞ്ഞു. രാത്രി 12 മണി കഴിഞ്ഞും ആഘോഷങ്ങള്‍ നീണ്ടു.
ന്യൂസിലന്‍ഡ് ആണ് ആദ്യം പുതുവര്‍ഷത്തെ വരവേറ്റത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലും പുതുവത്സര ആഘോഷങ്ങള്‍ നടന്നു. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂര്‍ നഗരങ്ങളിലും പുതുവര്‍ഷ ആഘോഷങ്ങള്‍ നടന്നു.
വെബ് ദുനിയ മലയാളത്തിന്റെ എല്ലാ വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍ നേരുന്നു...! 2024 എല്ലാവര്‍ക്കും മികച്ചൊരു ഒരു വര്‍ഷമാകട്ടെ..!