Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാകിസ്ഥാനിൽ ന്യൂ ഇയർ ആഘോഷങ്ങൾക്ക് നിരോധനം, കാരണം ഇതാണ്

പാകിസ്ഥാനിൽ ന്യൂ ഇയർ ആഘോഷങ്ങൾക്ക് നിരോധനം, കാരണം ഇതാണ്
, വെള്ളി, 29 ഡിസം‌ബര്‍ 2023 (12:53 IST)
ഇസ്രായേല്‍ പലസ്തീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പലസ്തീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് രാജ്യത്തെ പുതുവത്സര ആഘോഷങ്ങള്‍ നിരോധിച്ച് പാകിസ്ഥാന്‍. പാകിസ്ഥാനിലെ താത്കാലിക പ്രധാനമന്ത്രിയായ അൻവർ ഉള്‍ ഹഖ് കക്കറാണ് രാജ്യത്ത് പുതുവത്സരാഘോഷങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.
 
പലസ്തീനിലെ സഹോദരങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഉത്തരവ്. മുഴുവന്‍ പാകിസ്ഥാനും ലോകമെങ്ങുമുള്ള മുസ്ലീം സഹോദരങ്ങളും ഗാസയിലെ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ വംശഹത്യയില്‍ അഘാതമായ ദുഖത്തിലാണ്.പാകിസ്ഥാന്‍ പലസ്തീനിലേക്ക് രണ്ട് സഹായ പാക്കേജുകള്‍ അയച്ചിട്ടുണ്ടെന്നും മൂന്നാമത്തേത് പ്രവര്‍ത്തനത്തിലാണെന്നും കാക്കര്‍ സൂചിപ്പിച്ചു. അന്തരാഷ്ട്ര വേദികളില്‍ പലസ്തീനിലെ ദുരവസ്ഥയെ ലോകത്തിന് മുന്നോട്ടെത്തിക്കുന്ന ശ്രമങ്ങളുമായി പാകിസ്ഥാന്‍ മുന്നോട്ട് പോകുമെന്നും കാക്കര്‍ പറഞ്ഞു.
 
ഹമാസിനെ മുഴുവനായി അവസാനിപ്പിക്കും എന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് ഇസ്രായേല്‍ ഗാസയ്ക്ക് മേലെ നടത്തുന്ന യുദ്ധത്തില്‍ ഇതുവരെയും 21,000 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകസഭ തിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍ പട്ടിക ജനുവരി 22ന് പ്രസിദ്ധീകരിക്കും