Webdunia - Bharat's app for daily news and videos

Install App

ജോലിയുടെ ഇടവേളകളിൽ സെക്സ് ചെയ്യു, ജനസംഖ്യ വർധിപ്പിക്കാൻ നിർദേശവുമായി പുടിൻ

അഭിറാം മനോഹർ
ചൊവ്വ, 17 സെപ്‌റ്റംബര്‍ 2024 (11:26 IST)
റഷ്യയില്‍ ജനസംഖ്യ ആശങ്കാജനകമാം വിധം കുറയുന്ന സാഹചര്യത്തെ നേരിടാന്‍ നിര്‍ദേശവുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാടിമിര്‍ പുടിന്‍. ജോലിക്കിടെ ഉച്ചഭക്ഷണത്തിനും ചായയ്ക്കും ഉള്‍പ്പടെ ലഭിക്കുന്ന ഇടവേളകളില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് പുടിന്‍ നിര്‍ദേശിച്ചതായി ഇംഗ്ലീഷ് മാധ്യമമായ മെട്രോ റിപ്പോര്‍ട്ട് ചെയ്തു. സുസ്ഥിരമായ ജനസംഖ്യ നിലനില്‍ക്കുന്നതിനായി 2.1 എന്ന ജനനനിരക്കാണ് ആവശ്യമായുള്ളത്. എന്നാലിത് ഒരു സ്ത്രീക്ക് 1.5 കുട്ടി എന്ന നിലയിലേക്ക് താഴ്ന്നത് ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പുടിന്റെ നിര്‍ദേശം.
 
ജോലിതിരക്ക് എന്നത് പ്രത്യുല്പാദനം ഒഴിവാക്കുന്നതിനുള്ള ന്യായമല്ലെന്ന് റഷ്യന്‍ ആരോഗ്യവകുപ്പ് മന്ത്രിയായ ഡോ യെവ്‌ഗെനി ഷെസ്‌തോപലോവും പ്രതികരിച്ചു. ദിവസം 12 മുതല്‍ 14 മണിക്കൂര്‍ വരെ ജോലി ചെയ്യുന്ന ജനങ്ങള്‍ എങ്ങനെ കുട്ടികള്‍ക്കായി സമയം കണ്ടെത്തും എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് ആരോഗ്യമന്ത്രി മറുപടി നല്‍കിയത്. റഷ്യയുടെ നിലനില്പ് എന്നത് നമ്മളില്‍ എത്ര പേര്‍ ശേഷിക്കും എന്നത് അനുസരിച്ചാണ് ദേശീയ പ്രധാന്യമുള്ള വിഷമാണിതെന്നുമാണ് പ്രസിഡന്റ് പുടിന്‍ അഭിപ്രായപ്പെട്ടത്.
 
 1999ന് ശേഷമുള്ള ഏറ്റവും താഴ്ന്ന ജനന നിരക്കാണ് ഇപ്പോള്‍ റഷ്യയിലുള്ളത്. ഇക്കഴിഞ്ഞ ജൂണ്‍ മാസം രാജ്യത്ത് ജനിച്ച കുട്ടികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് താഴ്ന്നിരുന്നു. ജനന നിരക്കിലുണ്ടായ കുത്തനെയുള്ള ഈ ഇടിവാണ് സര്‍ക്കാരിന് നടപടികള്‍ക്ക് പ്രേരിപ്പിക്കുന്നത്. ജനന നിരക്കിലെ കുറവിന് പുറമെ റഷ്യയില്‍ മരണങ്ങള്‍ കൂടിയതും ജനസംഖ്യ ഇടിവിന് കാരണമാകുന്നുണ്ട്. ജനനനിരക്ക് ഉയര്‍ത്തുന്നതിനായി 18നും 40നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് സൗജന്യ ബധ്യത പരിശോധന, വിവാഹമോചനങ്ങള്‍ നിരുത്സാഹപ്പെടുത്തുന്നതിനായി ഫീസ് വര്‍ഷന,ഗര്‍ഭഛിദ്രം നിരോധിക്കുക തുടങ്ങി നിരവധി നടപടികള്‍ റഷ്യ ഇതിനകം സ്വീകരിച്ചുകഴിഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചേക്കും

വോട്ടെടുപ്പ്: പാലക്കാട് നിയോജക മണ്ഡലത്തില്‍ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കും. അനധികൃത കുടിയേറ്റക്കാരെ സൈന്യത്തെ ഉപയോഗിച്ച് നാടുകടത്തും: ഉറച്ച പ്രഖ്യാപനവുമായി ട്രംപ്

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും തമ്മില്‍ കൂടിക്കാഴ്ച നടത്തി

3 വാർഡുകളാണ് തകർന്നത്, ഒരു നാട് മുഴുവൻ ഒലിച്ചുപോയിട്ടില്ല, വയനാട് ദുരന്തത്തെ നിസാരവത്കരിച്ച് വി മുരളീധരൻ

അടുത്ത ലേഖനം