Select Your Language

Notifications

webdunia
webdunia
webdunia
webdunia

യൂറോപ്പില്‍ ഉഷ്ണ തരംഗം: പത്തുദിവസത്തിനുള്ളില്‍ മരിച്ചത് 2300 പേര്‍

കാലാവസ്ഥാവ്യതിയാനം മൂലമാണ് ഇത്രയധികം പേര്‍ മരണപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

heat

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 11 ജൂലൈ 2025 (11:33 IST)
heat
യൂറോപ്പില്‍ ഉഷ്ണ തരംഗത്തില്‍ പത്തുദിവസത്തിനുള്ളില്‍ മരിച്ചത് 2300 പേര്‍. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ ഉഷ്ണ തരംഗത്തില്‍ അസഹനീയമായ ചൂട് അനുഭവപ്പെടുന്നുണ്ട്. സ്‌പെയിനില്‍ താപനില 40 ഡിഗ്രിയില്‍ എത്തി. ഫ്രാന്‍സില്‍ കാട്ടുതീ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട് കാലാവസ്ഥാവ്യതിയാനം മൂലമാണ് ഇത്രയധികം പേര്‍ മരണപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
 
കാലാവസ്ഥ വ്യതിയാനമാണ് ഉഷ്ണതരംഗ താപനിലയില്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധിപ്പിച്ചതെന്ന് ഗവേഷകര്‍ പറയുന്നു. പശ്ചിമ യൂറോപ്പില്‍ ഉണ്ടായിട്ടുള്ള ഏറ്റവും ചൂടേറിയ ജൂണ്‍ ആണ് കഴിഞ്ഞത്. 2022ല്‍ യൂറോപ്പിലെ കൊടും ചൂടില്‍ ഏകദേശം 61,000 പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഉഷ്ണതരംഗം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പുറം ജോലിക്കാരെയും പ്രായമായവരെയും കുട്ടികളേയും രോഗികളെയുമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

' കൊക്കെയ്ന്‍ ഒന്നും പോയിട്ടില്ല, അവന്‍ എന്നോടു 50 ഗ്രാം ആണ് പറഞ്ഞേ'; റിന്‍സിയുടെ ലഹരി ഇടപാട് സന്ദേശങ്ങള്‍ പുറത്ത്