കനത്ത മഴയിൽ ദമാമിലെ സ്വിമ്മിംഗ്പൂളുകൾ നിറഞ്ഞു; കാണാനെത്തിയ മലയാളി സഹോദരങ്ങൾ മുങ്ങിമരിച്ചു
ദമാമിലെ മലയാളി സഹോദരങ്ങൾ മുങ്ങിമരിച്ചു
കഴിഞ്ഞ രണ്ടുദിവസമായി ദമാമിൽ
അതിശക്തമായ മഴയാണ്. റോഡുകളും സ്വിമ്മിംഗ്പൂളുകളും നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. വെള്ളം നിറഞ്ഞ സ്വിമ്മിംഗ്പൂളിൽ മുങ്ങി രണ്ട് കുട്ടികൾ മരിച്ചു. സഹോദരങ്ങളായ മലയാളി കുട്ടികളാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. സഫ്വാന്‍ (6), സൗഫാന്‍ (4) എന്നിവരിണ് മരിച്ചത്. കൊല്ലം കരുനാഗപ്പളളി സ്വദേശി നവാസിന്റെ മക്കളാണ് ഇരുവരും. ഇവർ താമസിക്കുന്നതിനടുത്ത് ഉപയോഗിക്കാതെ കിടക്കുന്ന സ്വിമ്മിംഗ്‌പൂൾ ഉണ്ട്. മഴയെ തുടർന്ന് ഇത് നിറഞ്ഞ് കവിഞ്ഞിരുന്നു. ഇത് കാണാനെത്തിയതായിരുന്നു കുട്ടികൾ. അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നു.