ഊണ് വൈകിയാല്‍ അടിക്കുമോ ?; ജോര്‍ജ് കുടുങ്ങും - എംഎല്‍എ എന്ന പരിഗണന ലഭിക്കില്ലെന്ന് സ്‌പീക്കര്‍
ഊണ് വൈകിയതിന് അടി; പി സി ജോര്‍ജ് കുടുങ്ങിയേക്കും
ഊണ് നൽകാൻ വൈകിയതിന് മര്‍ദ്ദിച്ചെന്ന കാന്‍റീൻ ജീവനക്കാരന്റെ പരാതിയില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. കേസുമായി ബന്ധപ്പെട്ട് ജോര്‍ജിന് എംഎല്‍എ എന്ന പരിഗണന ലഭിക്കില്ലെന്നും സ്‌പീക്കര്‍ വ്യക്തമാക്കി.
കഫേ കുടുംബശ്രീ ജീവനക്കാരനും തിരുവനന്തപുരം സ്വദേശിയുമായ മനുവാണ് എംഎൽഎ മുഖത്തടിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്. പരുക്കേറ്റ മനു ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.
തന്റെ മുഖത്ത് പിസി ജോര്‍ജ് അടിച്ചുവെന്നും കണ്ണിനും ചുണ്ടിനും പരുക്കേറ്റിട്ടുണ്ടെന്നുമാണ് മനു പറഞ്ഞത്. നിയമസഭ നടക്കുന്ന സമയം കൂടിയായതിനാല്‍ നിയമസഭ സെക്രട്ടേറിയറ്റിനും പൊലീസിലും മനു പരാതി നല്‍കി. എന്നാൽ താൻ