ഹീമോഫീലിയയ്ക്കുള്ള മരുന്ന് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള മരുന്നുകളില്‍ ഒന്നായിരിക്കുകയാണ്. ഒറ്റ ഡോസിന് 3.5 മില്യണ്‍ ഡോളറാണ് വില. യുഎസ് റെഗുലേറ്റര്‍ ഹീമോഫീലിയയുടെ ബി ജീന്‍ തെറാപ്പിക്ക് അനുമതി നല്‍കിയിരിക്കുകയാണ്. രക്തം കട്ടപിടിക്കാത്ത രോഗമാണ് ഹീമോഫീലിയ. ഈ രോഗികള്‍ രക്തസ്രവം ഉണ്ടാകുന്നത് ഏറ്റവും അധികം ഭയപ്പെടുന്നു. കാരണം രക്തം കട്ടപിടിക്കാത്തതിനാല്‍ രക്തം വാര്‍ന്ന് മരണം സംഭവിക്കാം.
സാധാരണയായി ഹീമോഫീലിയയ്ക്ക് രക്തം കട്ടപിടിക്കുന്നതിനുള്ള ചില പ്രോട്ടീനുകള്‍ നല്‍കിയാണ് ചികിത്സിക്കുന്നത്. എന്നാല്‍ ഈ ചികിത്സ ചിലവേറിയതാണെങ്കിലും വളരെ ഫലപ്രദമാണെന്ന് ലോന്‍കര്‍ ഇന്‍വെസ്റ്റ് മെന്റിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പറഞ്ഞു.