ഇന്തോനേഷ്യയിലെ ജാവ ദ്വീപിലുണ്ടായ ഭൂകമ്പത്തില്‍ മരണം 162 ആയി. കൂടാതെ നാനൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയം ഉയരും. 2200 കെട്ടിടങ്ങളാണ് തകര്‍ന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് കൂടുതല്‍ ആളുകളെ കണ്ടെത്തിയതോടെ ആശുപത്രികളില്‍ പാര്‍ക്കിങ് ഏരിയയില്‍ ഉള്‍പ്പെടെ കിടത്തിച്ചികിത്സ ആരംഭിച്ചു. ചികിത്സയിലുള്ള നിരവധി പേരുടെ നില ഗുരുതരമാണ്.
പടിഞ്ഞാറന്‍ ജാവ പ്രവിശ്യയിലെ സിയാഞ്ചുര്‍ മേഖലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കടിയില്‍പ്പെട്ടാണ് മരണത്തില്‍ അധികവും സംഭവിച്ചത്.