Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭർത്താവിനെ കൊലപ്പെടുത്തി, ഹൌ ടു മർഡർ യുവർ ഹസ്ബൻഡ് എന്ന പുസ്തകത്തിന്റെ രചയിതാവിന് തടവുശിക്ഷ

ഭർത്താവിനെ കൊലപ്പെടുത്തി, ഹൌ ടു മർഡർ യുവർ ഹസ്ബൻഡ് എന്ന പുസ്തകത്തിന്റെ രചയിതാവിന് തടവുശിക്ഷ
, വെള്ളി, 27 മെയ് 2022 (14:56 IST)
ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ നോവലിസ്റ്റിന് തടവുശിക്ഷ. ഹൌ ടു മർഡർ യുവർ ഹസ്ബൻഡ് എന്ന പുസ്തകത്തിന്റെ രചയിതാവായ നാൻസി ക്രാംപ്ടൺ-ബ്രോഫിയെയാണ് പോർട്ലൻഡിലെ ഒരു കൗണ്ടി കോടതി തടവിനു വിധിച്ചത്. 
 
2018ലാണ് 63കാരനായ ഭർത്താവ് ഡാനിയൽ ബ്രോഫിയുടെ മൃതദേഹം ജോലി സ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുക്കുന്നത്. ഇയാളുടെ മൃതദേഹത്തിൽ വെടിയുണ്ട കൊണ്ടുള്ള രണ്ട് മുറിവുകൾ ഉണ്ടായിരുന്നു. കേസിൽ അന്വേഷണം നടക്കുകയും മൂന്ന് മാസങ്ങൾക്കു ശേഷം നാൻസി അറസ്റ്റിലാവുകയും ചെയ്യുകയായിരുന്നു.
 
ഇൻഷുറൻസ് തുകയ്ക്ക് വേണ്ടിയാണ് നാൻസി ഭർത്താവിനെ കൊലപ്പെടുത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ പ്രോസിക്യൂഷൻ അന്വേഷണത്തിൽ മാസങ്ങളായി നാൻസി തോക്കിന്റെ ഓരോ ഭാഗങ്ങൾ ശേഖരിച്ചിരുന്നതായി കണ്ടെത്തി.
 
സിസിടിവി ക്യാമറകളോ സഹതൊഴിലാളികളോ ഇല്ലെന്ന് ഉറപ്പുവരുത്തിയായിരുന്നു ജോലിസ്ഥലത്ത് പോയി നാൻസി വെടിവെച്ചത്. നാൻസിക്കൊപ്പം വിചാരണത്തടവുകാരിയായി ഉണ്ടായിരുന്ന ആൻഡ്രിയ ജേക്കബ്സിൻ്റെ മൊഴി കേസിൽ പക്ഷെ വഴിത്തിരിവാകുകയായിരുന്നു.ഭർത്താവിനെ കൊലപ്പെടുത്തിയ വിവരം നാൻസി തന്നോട് വിവരിച്ചു എന്ന് ഇവർ കോടതിയെ അറിയിച്ചു. സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ ഭർത്താവിന്റെ ജോലിസ്ഥലത്തേക്ക് പോകുന്ന നാൻസി പെട്ടതും കേസിൽ നിർണായകമായി.
 
‘ഹൗ ടു മർഡർ യുവർ ഹസ്ബൻഡ്’ എന്ന പുസ്തകത്തിനൊപ്പം ‘ദി റോങ് ലവർ’, ‘ദി റോങ് ഹസ്ബൻഡ്’ എന്നീ പുസ്തകങ്ങളും നാൻസി എഴുതിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുജറാത്തിലെ മുന്ദ്ര പോർട്ടിൽ നിന്നും 56 കിലോ കൊക്കെയ്ൻ പിടിച്ചെടുത്തു