Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുൻഭാര്യ വിടിന്റെ അവകാശം സ്വന്തമാക്കാതിരിക്കാൻ സ്വന്തം വീടിനു തീയിട്ടു, പിന്നീട് സംഭവിച്ചതിങ്ങനെ !

മുൻഭാര്യ വിടിന്റെ അവകാശം സ്വന്തമാക്കാതിരിക്കാൻ സ്വന്തം വീടിനു തീയിട്ടു, പിന്നീട് സംഭവിച്ചതിങ്ങനെ !
, തിങ്കള്‍, 3 ജൂണ്‍ 2019 (15:26 IST)
സ്വന്തം വീടിന് തിയിട്ട അയാൻ ക്ലൗസ് എന്നയാളെ 5 വർഷം തടവിന് ശിക്ഷിച്ച്കോടതി. യു കെയിലാണ് സംഭവം, വീട് തന്റെ മുൻ ഭാര്യ സ്വന്തമാക്കുന്നതിലുള്ള പക തീർക്കാനാണ് ഇയാൾ സ്വന്തം വീടിനെ അഗ്നിക്കിരയാക്കിയത്ത്. ഗ്യസ് സിലിണ്ടറിന് തിയീട്ടായിരുന്നു ഇയാൾ സ്വന്തം വീട് ചാമ്പലാക്കിയത്.
 
അയാൻ ക്ലൗസും ഭാര്യ എലെയ്നും വിവാഹം മോചിതരായ ശേഷം തങ്ങളുടെ വീട് രണ്ടായി ഭാഗിച്ചാണ് താമസിച്ചിരുന്നത്. എന്നാൽ വീടിന്റെ  ഉടമസ്ഥാവകാശം പൂർണമായും മുൻഭാര്യ എലെയ്ൻ നൽകണം എന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതോടെഎലൈൻ വീടിന്റെ ഉടമസ്ഥാവകശം സ്വന്തമാക്കാതിരിക്കാൻ 2018 ഒക്ടോബർ 22ന് അയാൻ വീട്ടിലെ ഗ്യാൽസ് സിലിണ്ടറിന് തീകൊളുത്തുകയായിരുന്നു.
 
ഈ സമയം എലെയ്ൻ വീടിനുള്ളിൽ ഉണ്ടായിരുന്നു ഇവരെ പിന്നീട് രക്ഷപ്പെടുത്തുകയായിരുന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതോടെ അയാന് ഗുരുതരമായി തന്നെ പരിക്കേറ്റു ആറാഴ്ചയോളം ഇയാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അയാൻ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല എന്ന് എലെയ്ൻ കോടതിയിൽ വ്യക്തമാക്കി. മുൻഭാര്യയെ കൊല്ലണം എന്ന ഉദ്ദേശത്തോടെയായിരുന്നില്ല പ്രതി വീട് അഗ്നിക്കിരയാക്കിയത് എന്ന കണ്ടെത്തലിനെ തുടർന്നാണ് 5 വർഷം എന്ന ചെറിയ ശിക്ഷ കോടതി വിധിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാര്യയെ കൊന്നു, മകനെ കെട്ടിത്തൂക്കി; വിഡിയോയെടുത്ത് മകൾ - പിതാവ് അറസ്‌റ്റില്‍