Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്യാൻസർ ഇല്ലാത്ത യുവതിയെ കീമോക്ക് വിധേയയാക്കി കോട്ടയം മെഡിക്കൽ കോളേജ്, വിശദീകരണം തേടി ആരോഗ്യമന്ത്രി

ക്യാൻസർ ഇല്ലാത്ത യുവതിയെ കീമോക്ക് വിധേയയാക്കി കോട്ടയം മെഡിക്കൽ കോളേജ്, വിശദീകരണം തേടി ആരോഗ്യമന്ത്രി
, തിങ്കള്‍, 3 ജൂണ്‍ 2019 (12:41 IST)
ക്യാൻസർ ഉണ്ടെന്ന തെറ്റായ കണ്ടെത്തലിനെ തുടർന്ന് 38കാരിയായ യുവതിയെ കിമോ തെറാപ്പിക്ക് വിധേയയാക്കി കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ. കോട്ടയം സ്വദേശിയായ ജനനി എന്ന യുവതിയെയാണ് തെറ്റായ മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കിമോക്ക് വിധേയയാക്കിയത്. കിമോ ചെയ്തതിനെ തുടർന്ന് നിലവിൽ ജോലിക്കുപോലും പോകാൻ കഴിയാത്ത അവസ്ഥയിലാണ് യുവതി.
 
സ്തനത്തിൽ മുഴ കണ്ടെത്തിയതിനെ തുടർന്നാണ് രജനി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടുന്നത്. യുവതിയിൽനിന്നും രണ്ട് സാംപിളുകൾ എടുത്ത് ആശുപത്രിക്ക് മെഡിക്കൽ കോളേജിലെ ലാബിലേക്കും. ആശുപത്രിക്ക സമീപത്തുതന്നെയുള്ള പ്രൈവറ്റ് ലാബിലേക്കും പരിശോധനക്ക് അയക്കുകയായിരുന്നു, പ്രൈവറ്റ് ലാബിൽനിന്നും റിപ്പോർട്ട് വന്നതോടെ കീമോ ആരംഭിക്കാൻ ഡോക്ടർമാർ തീരുമാനിച്ചു.
 
ഇതേ തുടർന്ന് കഴിഞ്ഞ മാർച്ചിൽ യുവതിയെ ആദ്യ കീമോ തെറാപ്പിക്ക് വിധേയയാക്കി. എന്നാൽ പിന്നീട് മെഡിക്കൽ കോളേജിൽ ലാബ് റിപ്പോർട്ടിൽ രജനിക്ക് ക്യാൻസർ ഇല്ല എന്ന് വ്യക്തമാവുകയായിരുന്നു. സംശയം തോന്നിയ യുവതി വീണ്ടും സാംപിളുകൾ ടെസ്റ്റിനയച്ചു. ഇതോടെ സ്തനാർബുധം ഇല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോക്ടർമാർ കീമോ നിർത്താൻ തീരുമാനിച്ചു. 
 
എന്നാൽ ആദ്യ കീമോയെ തുടർന്ന് യുവതിയുടെ മുടി നഷ്ടമാവുകയും കൂടുതൽ ക്ഷീണിതയാവുകയും ചെയ്തു. ചികിത്സക്കായി പണവും നഷ്ടമായി. ജോലിക്ക് പോവാൻപോലും കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ രജനി. യുവതി കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിക്കെതിരെ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചിയിൽ ചികിത്സയിയുള്ള യുവാവിന് നിപ സംശയിക്കുന്നതായി ആരോഗ്യ മന്ത്രി, പരിശോധന ഫലം ഉച്ചയ്ക്ക് ലഭിക്കും