മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ വെച്ച് കൊല്ലപ്പെട്ടു? പ്രചരിക്കുന്നത് ഇങ്ങനെ
ഇമ്രാനെ പാക് രഹസ്യാന്വേഷണ ഏജൻസി ഐ.എസ്.ഐ കൊലപ്പെടുത്തിയെന്നാണ് വാർത്ത.
പാകിസ്താൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാൻ ജയിലിനുള്ളിൽ വെച്ച് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാകിസ്ഥാനിലെ സാമൂഹിക മാധ്യമങ്ങളിലാണ് ഈ വാർത്ത പ്രചരിക്കുന്നത്. അഡിയാല ജയിലിനുള്ളിൽ വെച്ച് ഇമ്രാനെ പാക് രഹസ്യാന്വേഷണ ഏജൻസി ഐ.എസ്.ഐ കൊലപ്പെടുത്തിയെന്നാണ് വാർത്ത. വാർത്ത വ്യാജമാണെന്ന് പാക് മാധ്യമങ്ങൾ അവകാശപ്പെടുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് പാകിസ്താൻ അധികൃതരോ ജയിൽ അധികാരികളോ ഔദ്യോഗികമായി ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഔദ്യോഗികമെന്നു അവകാശപ്പെടുന്ന ഒരു പത്രക്കുറിപ്പും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിൽ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ മുറിവേറ്റ് അവശനായി കിടക്കുന്ന ഇമ്രാൻ ഖാന്റെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.
മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ചതായി ഖേദത്തോടെ ഞങ്ങൾ സ്ഥിരീകരിക്കുന്നു. നിലവിൽ അദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് സംഭവം എന്നാണ് ഇങ്ങനെയാണ് പ്രചരണം നടക്കുന്നത്.
സമഗ്രമായ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് സംഭവം നടന്നതെന്ന് എന്നാണ് കുറിപ്പിൽ പറയുന്നത്. 2013 ൽ ലാഹോറിലെ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ ഫോർക്ക് ലിഫ്റ്റിൽ നിന്ന് വീണ് പരിക്കേറ്റ ദൃശ്യങ്ങളാണ് ഇപ്പോഴത്തേത് എന്ന് പറഞ്ഞ് പ്രചരിക്കപ്പെടുന്നത്.