Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയുമായി നേരിട്ട് ജയിക്കാനാവില്ല; ആണവായുധം പ്രയോഗിക്കേണ്ടിവരുമെന്ന് ഇമ്രാൻഖാൻ

ആണവായുധം കൈവശമുള്ള പാകിസ്താൻ അന്തിമപോരാട്ടത്തിന് നിര്‍ബന്ധിക്കപ്പെട്ടാല്‍ ഫലം കടുത്തതായിരിക്കുമെന്ന് ഇമ്രാൻഖാൻ ആവർത്തിച്ചു.

ഇന്ത്യയുമായി നേരിട്ട് ജയിക്കാനാവില്ല; ആണവായുധം പ്രയോഗിക്കേണ്ടിവരുമെന്ന് ഇമ്രാൻഖാൻ
, തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2019 (08:01 IST)
കശ്മീർ പ്രശ്നത്തിൽ ഇന്ത്യയ്ക്കെതിരെ ആണവായുധഭീഷണി മുഴക്കി പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ. ഇന്ത്യയുമായി നേരിട്ട് യുദ്ധമുണ്ടായാൽ പാകിസ്താൻ ജയിക്കാൻ സാധ്യത കുറവാണ്. അത്തരമെരു സാഹചര്യത്തിൽ ആണവായുധം പ്രയോഗിക്കുകയേ മാർഗ്ഗമുളളുവെന്ന് ഇമ്രാൻഖാൻ പറഞ്ഞു.
 
ആണവായുധം കൈവശമുള്ള പാകിസ്താൻ അന്തിമപോരാട്ടത്തിന് നിര്‍ബന്ധിക്കപ്പെട്ടാല്‍ ഫലം കടുത്തതായിരിക്കുമെന്ന് ഇമ്രാൻഖാൻ ആവർത്തിച്ചു.
 
ഈ വര്‍ഷം പാകിസ്താൻ 2050 വെടിനിര്‍ത്തല്‍ ലംഘനം നടത്തിയെന്ന് വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി. ഈയവസരത്തിൽ അതിര്‍ത്തിയിൽ പാകിസ്താൻ നടത്തുന്ന പ്രകോപനങ്ങളില്‍ ഇന്ത്യ ആശങ്കയറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നിറത്തിന്റെ പേരിൽ കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്, അവഗണനകളും ഉണ്ടായിട്ടുണ്ട്’: നന്ദിത ദാസ്