Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിർത്തിയിൽ സേന സാന്നിധ്യം കൂട്ടി ചൈന, ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാരുടെ ചർച്ച ഉടൻ

അതിർത്തിയിൽ സേന സാന്നിധ്യം കൂട്ടി ചൈന, ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാരുടെ ചർച്ച ഉടൻ
, വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (17:36 IST)
ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാരുടെ ചർച്ച അല്പസമയത്തിനകം മോസ്കോയിൽ നടക്കും. നിലവിൽ റഷ്യ- ഇന്ത്യ- ചൈന വിദേശകാര്യമന്ത്രിമാരുടെ യോഗം മോസ്കോവിൽ തുടരുകയാണ്. ഇതിന് ശേഷമായിരിക്കും ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാരുടെ ചർച്ച . രണ്ട് രാജ്യങ്ങളും തമ്മിലുള്ള സംഘർഷാവസ്ഥ മാറ്റമില്ലാതെ തുടരുന്നതിനിടെയാണ് നിർണായകമായ ചർച്ചകൾ മോസ്‌കോയിൽ പുരോഗമിക്കുന്നത്.
 
ഇന്ത്യ സേനയെ വിന്യസിച്ചിരിക്കുന്ന മലനിരകളിലേക്ക് കയറാൻ കഴിഞ്ഞ ദിവസം ചൈനെസ്സ് സേന ശ്രമിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചൈനീസ് സേനയുടെ ഇത്തരം കടന്നുകയറ്റങ്ങൾ ഇന്ത്യൻ  നിരന്തരം ചെറുക്കുകയാണ്. ചർച്ചയിൽ മേഖലയിൽ നിന്നുമുള്ള സമ്പൂർണ ചൈനീസ് പിന്മാറ്റം എന്ന ആവശ്യം ഇന്ത്യൻ ഉന്നയിക്കും.ഇതിന് സമയപരിധി നിശ്ചയിക്കണം എന്നും ആവശ്യപ്പെടും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയുലെ കൊവിഡ് വാക്‌സിൻ പരീക്ഷണങ്ങൾ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർത്തിവെച്ചു