Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആട്ടിറച്ചി കഴിക്കുന്ന ഗണപതി; വിവാദ പരസ്യത്തിനെതിരെ ഇന്ത്യയും രംഗത്ത്

ആട്ടിറച്ചി കഴിക്കുന്ന ഗണപതി; വിവാദ പരസ്യത്തിനെതിരെ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന് ഇന്ത്യയുടെ പരാതി

ആട്ടിറച്ചി കഴിക്കുന്ന ഗണപതി; വിവാദ പരസ്യത്തിനെതിരെ ഇന്ത്യയും രംഗത്ത്
മെല്‍ബണ്‍ , ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (13:29 IST)
ഓസ്ട്രേലിയയില്‍ ഗണപതി മാംസാഹാരം കഴിക്കുന്നതായി ചിത്രീകരിച്ച് നിര്‍മിച്ച പരസ്യത്തിനെതിരെ ഓസട്രേലിയയില്‍ കഴിയുന്ന ഇന്ത്യന്‍ വിശ്വാസികളുടെ പ്രതിഷേധം ശക്തമായതോടെ പരാതിയുമായി ഇന്ത്യയും രംഗത്ത്. 
 
ഇറച്ചി വ്യവസായ ഗ്രൂപ്പിന്റെ പരസ്യത്തിലാണ് വിവിധ മതവിഭാഗത്തില്‍പ്പെട്ട ദൈവങ്ങള്‍ ഒരുമിച്ചിരുന്ന് ആട്ടിറച്ചി കഴിക്കുന്നതായി ചിത്രീകരിച്ചത്. കാന്‍ബറയിലെ ഇന്ത്യന്‍ എംബസിയാണ് ഇതുസംബന്ധിച്ച് ഓസീസ് സര്‍ക്കാരിന് പരാതി നല്‍കിയിരിക്കുന്നത്. 
 
ഹിന്ദു മതാചാരപ്രകാരം ഗണപതി സസ്യാഹാരം മാത്രം കഴിക്കുന്നതായാണ് വിശ്വസിക്കുന്നത്. ഗണപതി ഒരിക്കലും മാംസാഹാരം കഴിക്കില്ല. ഇതു ഹിന്ദു ആചാരത്തിന് വിരുദ്ധമാണ്. അതിനാല്‍ ഈ പരസ്യം നിരോധിക്കണം എന്ന ആവശ്യമുന്നയിച്ചാണ് ഇന്ത്യക്കാര്‍ പരസ്യത്തിനെതിരെ രംഗത്തെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപ് എന്റെ ഏറ്റവും അടുത്ത സുഹൃത്ത്; പക്ഷേ ആ ഒരു സംഭവം ഞങ്ങളെ അകറ്റി - ആഷിക് അബു പറയുന്നു