എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള പ്രതിഫലത്തിന്റെ ഒരു ഭാഗം ഇന്ത്യ ചൈനീസ് യുവാനില്‍ നല്‍കി തുടങ്ങിയതായി റഷ്യ
ഇന്ത്യ ചൈനീസ് യുവാനില്‍ നല്‍കി തുടങ്ങിയതായി റഷ്യയുടെ ഉപ പ്രധാനമന്ത്രി അലക്‌സാണ്ടര്‍ നോവാക്ക് പറഞ്ഞു.
റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള പ്രതിഫലത്തിന്റെ ഒരു ഭാഗം ഇന്ത്യ ചൈനീസ് യുവാനില്‍ നല്‍കി തുടങ്ങിയതായി റഷ്യയുടെ ഉപ പ്രധാനമന്ത്രി അലക്‌സാണ്ടര്‍ നോവാക്ക് പറഞ്ഞു. വ്യാപാരത്തിന് യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുവേണ്ടി ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള ധാരണയാണ് ഈ നീക്കത്തിന് പിന്നില്‍. ഇന്ത്യയിലേക്കുള്ള റഷ്യന്‍ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ ഭൂരിഭാഗം പണം ഇടപാടുകളും റഷ്യന്‍ റൂബിളില്‍ തന്നെയാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ രൂപ ഉപയോഗിച്ചുള്ള എണ്ണ വ്യാപാരത്തിലെ തുടര്‍ച്ചയായ പ്രശ്‌നങ്ങളാണ് യുവാന്‍ പെയ്‌മെന്റുകളിലേക്ക് മാറ്റത്തിന് കാരണം. മാറ്റം ചെയ്യാനുള്ള ബുദ്ധിമുട്ടും ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന വ്യാപാരമിച്ചവും കാരണം ഇന്ത്യന്‍ രൂപ സ്വീകരിക്കാന്‍ റഷ്യന്‍ കയറ്റുമതിക്കാര്‍ നേരത്തെ വിമുഖത കാണിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ അസംസ്‌കൃത എണ്ണ ഇറക്കുമതിക്കാരാണ് ഇന്ത്യ.
2025 സെപ്റ്റംബറില്‍ മാത്രം ഏകദേശം 2.5 ബില്യണ്‍ യൂറോയുടെ റഷ്യന്‍ ക്രൂഡോയില്‍ ആണ് ഇന്ത്യ വാങ്ങിയത്. യുക്രെയിന്‍ യുദ്ധത്തിന് മുമ്പ് ഒരു ശതമാനത്തില്‍ താഴെയായിരുന്നു ഇത്. ഇപ്പോള്‍ ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ ഏകദേശം 40 ശതമാനവും റഷ്യന്‍ എണ്ണ തന്നെയാണ്.