Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ നിൽക്കേണ്ടത് റഷ്യയ്ക്കൊപ്പമല്ല, യുഎസിനൊപ്പം, പുട്ടിനും ഷിയ്ക്കും ഒപ്പമുള്ള മോദിയുടെ കൂടിക്കാഴ്ച ലജ്ജാവഹമെന്ന് പീറ്റർ നവാരോ

India China Talk, India, China, US, Modi

അഭിറാം മനോഹർ

, ചൊവ്വ, 2 സെപ്‌റ്റംബര്‍ 2025 (14:13 IST)
ഷാങ്ങ്ഹായ് സഹകരണ കൂട്ടായ്മയുടെ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും നടത്തിയ കൂടിക്കാഴ്ച ലജ്ജാകരമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവായ പീറ്റര്‍ നവാരോ. റഷ്യയ്‌ക്കൊപ്പമല്ല യുഎസിനൊപ്പമാണ് മോദി നില്‍ക്കേണ്ടതെന്നും അത് മോദി മനസിലാക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
 
യുക്രെയ്ന്‍ യുദ്ധത്തെ പീറ്റര്‍ നവാരോ മോദിയുടെ യുദ്ധമെന്നാണ് നേരത്തെ വിശേഷിപ്പിച്ചത്. റഷ്യയില്‍ നിന്നും  ഇന്ത്യ എണ്ണ വാങ്ങുന്നതാണ് യുക്രെയ്ന്‍ യുദ്ധത്തിന് റഷ്യയ്ക്ക് പണം നല്‍കുന്നതെന്നും പീറ്റര്‍ നവാരോ നേരത്തെ പറഞ്ഞിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നതിനെ തുടർന്ന് ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയതോടെയാണ് ചൈന,റഷ്യ എന്നീ വന്‍ ശക്തികളുമായി ഇന്ത്യ കൂടുതല്‍ അടുക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Onam Weather Updates: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; ഓണം നനയും