ഇന്ത്യ എണ്ണ വാങ്ങുന്നത് ഉക്രെയ്നിലെ യുദ്ധത്തിന് റഷ്യയെ സഹായിക്കുന്നു: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ
വാഷിംഗ്ടണുമായുള്ള ന്യൂഡല്‍ഹിയുടെ ബന്ധത്തില്‍ ഇത് തീര്‍ച്ചയായും ഒരു പ്രകോപനപരമായ കാര്യമാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യാഴാഴ്ച പറഞ്ഞു.
ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഉക്രെയ്നിലെ യുദ്ധത്തിന് റഷ്യയെ സഹായിക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. വാഷിംഗ്ടണുമായുള്ള ന്യൂഡല്‍ഹിയുടെ ബന്ധത്തില്‍ ഇത് തീര്‍ച്ചയായും ഒരു പ്രകോപനപരമായ കാര്യമാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യാഴാഴ്ച പറഞ്ഞു.
ഫോക്‌സ് റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിരവധി എണ്ണ വിതരണക്കാര്‍ ലഭ്യമാണെങ്കിലും, ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധശ്രമത്തിന് ധനസഹായം നല്‍കാന്‍ ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതില്‍ യുഎസ് പ്രസിഡന്റ് നിരാശനാണെന്ന് റൂബിയോ അവകാശപ്പെട്ടു.
അതേസമയം ഇന്ത്യയ്ക്ക് വലിയ ഊര്‍ജ്ജ ആവശ്യങ്ങളുണ്ടെന്ന് റൂബിയോ സമ്മതിച്ചു. രാജ്യങ്ങളെയും പോലെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ആവശ്യമായ വസ്തുക്കള്‍ ഇന്ത്യയും വാങ്ങേണ്ടതാണ്. ഇന്ത്യ റഷ്യയില്‍ നിന്ന് അത് വാങ്ങുന്നു. കാരണം റഷ്യന്‍ എണ്ണ വിലകുറഞ്ഞതാണ്. ഉപരോധങ്ങള്‍ കാരണം അവര്‍ അത് ആഗോള വിലയ്ക്ക് താഴെ വില്‍ക്കുന്നുവെന്ന് റൂബിയോ പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ ഇന്ത്യ ഇതിലൂടെ റഷ്യയെ യുദ്ധത്തിന് സാഹായിക്കുന്നു. ഇത് ഇന്ത്യയുമായുള്ള ഞങ്ങളുടെ ബന്ധത്തില്‍ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.