Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമേരിക്കയുടെ ജനപ്രിയ വിസ്‌കിയായ ബര്‍ബന്‍ വിസ്‌കിയുടെ ഇറക്കുമതി തിരുവാ ഇന്ത്യ 66.6 ശതമാനം കുറച്ചു

അമേരിക്കയുടെ ജനപ്രിയ വിസ്‌കിയായ ബര്‍ബന്‍ വിസ്‌കിയുടെ ഇറക്കുമതി തിരുവാ ഇന്ത്യ 66.6 ശതമാനം കുറച്ചു

സിആര്‍ രവിചന്ദ്രന്‍

, ശനി, 15 ഫെബ്രുവരി 2025 (19:07 IST)
അമേരിക്കയുടെ ജനപ്രിയ വിസ്‌കിയായ ബര്‍ബന്‍ വിസ്‌കിയുടെ ഇറക്കുമതി തിരുവാ ഇന്ത്യ 66.6 ശതമാനം കുറച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി- ഡൊണാള്‍ഡ് ട്രംപ് കൂടികാഴ്ചകള്‍ക്ക് മണിക്കൂറുകള്‍ക്കു മുമ്പാണ് ഇത്തരത്തിലുള്ള ഒരു നീക്കം ഉണ്ടായത്. ഫെബ്രുവരി 13നാണ് തിരുവ കുറച്ചുകൊണ്ടുള്ള തീരുമാനം കേന്ദ്രം അറിയിച്ചത്.
 
അതേസമയം ഇറക്കുമതി ചെയ്യുന്ന മറ്റു വിദേശ മദ്യങ്ങളുടെ നിലവിലെ 100% തിരുവാ തുടരും. ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന നാലിലൊന്ന് ശതമാനവും അമേരിക്കന്‍ ബര്‍ബന്‍ ആണ്. ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ഉണ്ടാക്കാനായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ തീരുമാനിച്ചതായി ഡൊണാള്‍ഡ് ട്രംപും മോദിയും കൂടിക്കാഴ്ചയില്‍ പറഞ്ഞിരുന്നു. എല്ലാ സഖ്യരാജ്യങ്ങളെയും റോഡ്, റെയില്‍, സമുദ്രാന്തര കേബിളുകള്‍ എന്നിവ വഴി പരസ്പരം ബന്ധിക്കുന്നതാണ് ഇടനാഴി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് ഞങ്ങള്‍ക്ക് അപമാനം; അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം അമൃത്സറില്‍ ഇറക്കുന്നതിനെതിരെ പഞ്ചാബ് സര്‍ക്കാര്‍