2025ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുല്‍ ആണെന്ന് ഇന്ത്യന്‍ മുഖ്യപരിശീലകനായ ഗൗതം ഗംഭീര്‍. റിഷഭ് പന്ത് അദേഹത്തിന്റെ അവസരത്തിനായി കാത്തിരിക്കേണ്ടതായി വരുമെന്നും ഗംഭീര്‍ പറഞ്ഞു.
കെ എല്ലാണ് ടീമിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍. ഇപ്പോള്‍ എനിക്ക് പറയാനുള്ളത് ഇതാണ്. പന്തിന് അവസരം ലഭിക്കും. പക്ഷേ ഇപ്പോള്‍ മികച്ച പ്രകടനമാണ് കെ എല്‍ കാഴ്ചവെയ്ക്കുന്നത്. 2 വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരെ കളിപ്പിക്കാന്‍ കഴിയില്ല. ഇംഗ്ലണ്ടുമായുള്ള മത്സരത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗംഭീര്‍ പറഞ്ഞു.