Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് പറക്കാം, ടിക്കറ്റ് നിരക്ക് വെറും 26 രൂപ !

Webdunia
ബുധന്‍, 13 ജൂലൈ 2022 (09:48 IST)
ഒരിക്കലെങ്കിലും വിമാനത്തില്‍ കയറണമെന്ന് ആഗ്രഹമുള്ളവരാണ് നമ്മളില്‍ പലരും. ആകാശയാത്ര അത്രത്തോളം രസകരമാണ്. ഇപ്പോള്‍ ഇതാ വെറും 26 രൂപയ്ക്ക് ആകാശയാത്ര നടത്താന്‍ അവസരം ! തമാശയല്ല സംഗതി സത്യമാണ്. 
 
ഇന്ത്യയില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് പോകാനാണ് 26 രൂപയുടെ വിമാന ടിക്കറ്റ് എടുക്കേണ്ടത്. ജൂലൈയിലെ ഡബിള്‍ സെവന്‍ (7/7) ഡിജിറ്റുകള്‍ പരിഗണിച്ചാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഡിസ്‌കൗണ്ട് നല്‍കിയിരിക്കുന്നത്. ടിക്കറ്റ് ബുക്കിങ് നിര 26 രൂപ മാത്രമാണ് ! 
 
വിയറ്റ്നാമിലെ വിയറ്റ്ജെറ്റ് എയര്‍ലൈന്‍സ് ആണ് ഈ മികച്ച ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വെറും 9,000 വിയറ്റ്നാമീസ് ഡോങ്ങിന്റെ (VND) വിമാന ടിക്കറ്റ് ഓഫറുകളുമായാണ് കമ്പനി എത്തിയിരിക്കുന്നത്. 9,000 വിയറ്റ്നാമീസ് ഡോങ്ങിന്റെ വില ഏകദേശം 25 മുതല്‍ 30 രൂപ വരെയാണ്. എയര്‍ലൈനിന്റെ ഈ ഓഫര്‍ എല്ലാ ആഭ്യന്തര, അന്തര്‍ദേശീയ റൂട്ട് ഫ്ലൈറ്റുകള്‍ക്കും ബാധകമാണ്.
 
വിയറ്റ്‌ജെറ്റ് ഓപ്പറേറ്റ് ചെയ്യുന്ന എല്ലാ പ്രാദേശിക സര്‍വീസുകള്‍ക്കും, 2022 ജൂലൈ 7 മുതല്‍ 22 വരെ വിയറ്റ്‌നാമില്‍ എറൈവലും, ഡിപ്പാര്‍ച്ചറും നടത്തുന്ന എല്ലാ അന്താരാഷ്ട്ര റൂട്ടുകളുടെ ബുക്കിങ്ങുകള്‍ക്കും ഇത് ലഭ്യമാക്കിയിട്ടുണ്ട്. 777,777 ഫ്‌ലൈറ്റുകളില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. 2023 മാര്‍ച്ച് 26 എന്ന സമയപരിധിയിലാണ് ഇത് ലഭിക്കുക.
 
ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഈ ഓഫര്‍ സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കും. അവര്‍ക്ക് ന്യൂഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും വിയറ്റ്നാമിലെ ഹനോയ്, ഹോ ചി മിന്‍ സിറ്റി, ഫു ക്വോക്ക് എന്നിവിടങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.
 
 
 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments