Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജി20യെ ഇനി ഇന്ത്യ നയിക്കും, നരേന്ദ്രമോദിക്ക് അധ്യക്ഷപദവി

ജി20യെ ഇനി ഇന്ത്യ നയിക്കും, നരേന്ദ്രമോദിക്ക് അധ്യക്ഷപദവി
, ബുധന്‍, 16 നവം‌ബര്‍ 2022 (16:24 IST)
ജി20 അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ബാലിയിൽ നടന്ന ഉച്ചകോടിയുടെ സമാപനചടങ്ങിലാണ് ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോ ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക് കൈമാറിയത്. ഡിസംബർ 1 മുതൽ ഇന്ത്യ ഔദ്യോഗികമായി ജി20 അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും. ഒരു വർഷത്തേക്കാണ് ചുമതല.
 
ഡിജിറ്റൽ പരിവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ദാരിദ്ര്യനിർമാർജനം, കാലാവസ്ഥാ വ്യതിയാനം എന്നീ വെല്ലുവിളികൾ നേരിടാൻ ഇത് സഹായിക്കുമെന്നും മിക്ക വികസ്വര രാജ്യങ്ങളിലെ പൗരന്മാർക്കും ഡിജിറ്റൽ ഐഡൻ്റിറ്റി ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ജി20 അധ്യക്ഷസ്ഥാനം എല്ലാവരെയും ഉൾക്കൊള്ളുന്നതും പ്രവർത്തനാധിഷ്ഠിതവുമാായിരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

72 കാരന്റെ കുത്തേറ്റ യുവാവ് മരിച്ചു