Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചന്ദ്രനിൽ സ്വന്തമായി 5 ഏക്കർ ഭൂമിയുണ്ട്, കുടുംബത്തോടൊപ്പം താമസം മാറും: ഇന്ത്യാക്കാരനായ രാജീവ് പറയുന്നു

അന്ന് വെറും 9,500 രൂപയ്ക്കാണ് അദ്ദേഹം സ്ഥലം വാങ്ങിയത്.

ചന്ദ്രനിൽ സ്വന്തമായി 5 ഏക്കർ ഭൂമിയുണ്ട്, കുടുംബത്തോടൊപ്പം താമസം മാറും: ഇന്ത്യാക്കാരനായ രാജീവ് പറയുന്നു
, വ്യാഴം, 1 ഓഗസ്റ്റ് 2019 (13:01 IST)
ചന്ദ്രയാൻ 2 വിക്ഷേപണം വിജയിച്ചതോടെ 2030ൽ ചന്ദ്രനിൽ പോയി താമസം ആരംഭിക്കാം എന്ന പ്രതീക്ഷയിലാണ് രാജീവ്. രാജീവ് വി ബഗ്ഡി എന്ന ഇന്ത്യക്കാരൻ 2003ലാണ് ചന്ദ്രൻ അഞ്ച് ഏക്കർ സ്ഥലം വാങ്ങുന്നത്. അന്ന് വെറും 9,500 രൂപയ്ക്കാണ് അദ്ദേഹം സ്ഥലം വാങ്ങിയത്. ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണമായ ചന്ദ്രയാന്റെ രണ്ടാം പതിപ്പ് ചന്ദ്രനിലേക്ക് യാത്ര തിരിച്ചതിന് പിന്നാലെയാണ് തനിക്കും കുടുംബത്തിനും ചന്ദ്രനിലേക്ക് താമസം മാറണമെന്ന ആഗ്രഹം രാജീവിലും  ഉടലെടുക്കുന്നത്. 
 
ചന്ദ്രയിൽ സ്ഥലം വിൽക്കാനുണ്ട് എന്ന ഒരു ലേഖനം കണ്ടാണ് രാജീവ് ഇതിൽ ആകൃഷ്ടനാകുന്നത്. ഇത്ര നിസ്സാര തുകയ്ക്ക് ഭൂമിയിൽ പോലും സ്ഥലം വാങ്ങാൻ സാധിക്കില്ല എന്ന് രാജീവ് പറയുന്നു. ന്യൂയോർക്കിലെ അന്താരാഷ്ട്ര ലൂണാർ സൊസൈറ്റിയുമായി ചേന്നാണ് അദ്ദേഹം ചന്ദ്രനിൽ സ്ഥലം വാങ്ങുന്നതിന്റെ നടപടികൾ പൂർത്തിയാക്കിയത്.
 
ചന്ദ്രനിൽ സ്ഥലം സ്വന്തമാക്കി എന്നു കാണിക്കുന്ന രേഖകളും, ഏത് സ്ഥലത്താണ് അദ്ദേഹത്തിന്റെ വസ്തു സ്ഥിതി ചെയ്യുന്നത് എന്ന് കാണിക്കുന്ന രേഖകളും ലൂണാർ റിപ്പബ്ലിക്ക് അദേഹത്തിന് നൽകിയിട്ടുണ്ട്. ഇത് സംബന്ധിക്കുന്ന രേഖകൾ അദ്ദേഹത്തിന്റെ കൈവശമുണ്ട്.
 
ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണമായ ചന്ദ്രയാൻ 2വിന്റെ വിജയക്കുതിപ്പോടെ 2030 ഓടെ ചന്ദ്രനിൽ പോയി താമസം ആരംഭിക്കാം എന്ന പ്രതീക്ഷയിലാണ് രാജീവ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉറങ്ങിക്കിടന്ന മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തു തലയറുത്ത് കൊന്നു; അമ്മയുടെ കാമുകൻ അറസ്റ്റിൽ