Select Your Language

Notifications

webdunia
webdunia
webdunia
webdunia

2024ഓടെ മനുഷ്യൻ ചന്ദനിൽ താമസം തുടങ്ങും, ബഹിരാകാശ ഏജൻസികളുടെ പദ്ധതികൾ അവസന ഘട്ടത്തിൽ !

2024ഓടെ മനുഷ്യൻ ചന്ദനിൽ താമസം തുടങ്ങും, ബഹിരാകാശ ഏജൻസികളുടെ പദ്ധതികൾ അവസന ഘട്ടത്തിൽ !
, വെള്ളി, 17 മെയ് 2019 (17:18 IST)
ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിക്കാനുള്ള പര്യവേഷണങ്ങൾക്ക് ഏകദേശം ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്. ചന്ദ്രനിൽ ആളുകളെ എത്തിക്കുക എന്നതല്ല, ചന്ദ്രനിൽ മനുഷ്യൻ വാസം ആരംഭിക്കുക എന്നതിലേക്ക് പര്യവേഷണങ്ങൾ വികസിച്ചുകഴിഞ്ഞു. ഈപ്പോഴിത 2024ഓടെ മനുഷ്യൻ ചന്ദ്രനിൽ താമസം തുടങ്ങും എന്ന് പ്രഖ്യാപനം ഉണ്ടായിരിക്കുകയാണ്.
 
ആമസോൺ സ്ഥാപകനായ ജെഫ് ബെസോസിന്റെ ബ്ലു ഒറിജിൻ നിർമ്മിച്ച ചാന്ദ്ര പേടകം ബ്ലുമൂൺ ലോകത്തിന് മുന്നിൽ ആവതരിപ്പിച്ചതോടെയാണ് ഇ പ്രഖ്യാപനം ഉണ്ടായത്. ചന്ദ്രനിൽ റിയൽ എസ്റ്റേറ്റ് ഭീമൻ‌മാർ നടത്തുന്ന വലിയ മുതൽ മുടക്കുകളും, മത്സരങ്ങളും കൂടിയാണ് ഈ പ്രഖ്യപനത്തോടെ പുറത്തുവന്നത്.
 
ചന്ദ്രനിൽ സ്ഥിരതാമസമാക്കാനുള്ള യാത്രക്കരുമായി പറന്നുയരുന്ന ബ്ലൂമൂൺ 2024ൽ ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങും എന്നാണ് ജെഫ് ബെസോസ് നടത്തിയിരിക്കുന്ന പ്രഖ്യാപനം. ചന്ദ്രനിൽ താമസമാക്കുന്നവർക്ക് ആവശ്യമായ സാധനങ്ങൾ കൊണ്ടുപോകാൻകൂടി ശേഷിയുള്ള പേടകമാണ് ബ്ലുമൂൺ എന്നാണ് അവകാവാദം. ബ്ലൂമൂൺ പേടകത്തിന് 3.6 മെട്രിക് ടൺ ഭാരം വഹിക്കാൻ സാധിക്കും. ആറ് മെട്രിക് ടൺ ഭാരം വഹിക്കാൻ കഴിവുള്ള മറ്റൊരു ബ്ലൂമൂൺ പേടകം കൂടി കമ്പനി ഒരുക്കിയിട്ടുണ്ട്.
 
ജെഫ് ബെസോസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ 2024ഓടെ ചന്ദ്രനിൽ സ്ഥിരതാമസൽത്തിനായി മനുഷ്യനെ ചന്ദ്രനിലെത്തിക്കുമെന്ന് നാസയും പ്രഖ്യാപിൽച്ചു. 2028ഓടെ നടപ്പിലാക്കനിരുന്ന പദ്ധതിയാണ് നാസ നാലുവർഷം നേരത്തെയാക്കിയത്. അർടെമിസ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലാണ് നാസ മനുഷ്യനെ ചന്ദ്രനിലെത്തിക്കുക. അപ്പോളൊ പദ്ധതിയുടെ തുടർച്ച ആയതിനാൽ അപ്പോളൊ ദേവന്റെ  സഹോദരിയുടെ പേരാണ് പദ്ധതിക്ക് ഇട്ടിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാലികയെ പീഡിപ്പിച്ച 53 കാരൻ പിടിയിൽ