Select Your Language

Notifications

webdunia
webdunia
webdunia
webdunia

കീവിൽ ഇറങ്ങാനാവാതെ എയർ ഇന്ത്യ വിമാനം മടങ്ങി, മലയാളികളടക്കം ഇന്ത്യക്കാർ കുടുങ്ങികിടക്കുന്നു

കീവിൽ ഇറങ്ങാനാവാതെ എയർ ഇന്ത്യ വിമാനം മടങ്ങി, മലയാളികളടക്കം ഇന്ത്യക്കാർ കുടുങ്ങികിടക്കുന്നു
, വ്യാഴം, 24 ഫെബ്രുവരി 2022 (12:30 IST)
റഷ്യ സൈനിക നടപടികൾ ആരംഭിച്ചതോടെ യുക്രെയ്നിൽ കുടുങ്ങി മലയാളികളടക്കമുള്ള ഇന്ത്യക്കാർ. തലസ്ഥാനമായ കീവ് ആക്രമിക്കപ്പെട്ടതോടെ വിമാനസർവീസുകൾ മുടങ്ങിയത് ഇന്ത്യയുടെ രക്ഷാദൗത്യം അനിശ്ചിതത്വത്തിലേക്ക് ആക്കിയിരിക്കുകയാണ്.
 
റഷ്യ യുക്രെയ്നിൽ വ്യോമാക്രമണം തുടങ്ങിയതോടെ രാജ്യത്ത് വിമാനങ്ങൾക്ക് യുക്രെയ്ൻ വിലക്കേർപ്പെടുത്തുകയും കീവ് വിമാനത്താവളം അടച്ചിടുകയും ചെയ്‌തിരുന്നു.സംഭവങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും നിലപാട് ഉടൻ യുഎൻ രക്ഷാസമിതിയിൽ അറിയിക്കുമെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.
 
രക്ഷാദൗത്യത്തിന്റെ ഭാഗമായി 241 വിദ്യാർഥികളുമായി എയർ ഇന്ത്യയുടെ  ആദ്യ വിമാനം ചൊവ്വാഴ്ച രാത്രി ഡൽഹിയിലെത്തിയിരുന്നു. രണ്ടാംഘട്ട ഒഴിപ്പിക്കലിനായി കീവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ പ്രത്യേക വിമാനം കീവിൽ ഇറങ്ങാൻ സാധിക്കാതെ മടങ്ങി.
 
യുക്രെയ്നിൽ ഏകദേശം 18,000 വിദ്യാർഥികളടക്കം 20,000 ഇന്ത്യക്കാരാണുള്ളത്. ഇവരെ തിരിച്ചെത്തിക്കാൻ വ്യോമയാനമന്ത്രാലയവുമായി ചേർന്ന് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ വിദേശകാര്യവകുപ്പ് ശ്രമിച്ചുകൊണ്ടിരിക്കവെയാണ് റഷ്യ യുക്രെ‌‌യ്‌നിന് നേരെ ആക്രമണം നടത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടുത്ത ഒരു മാസത്തിനുള്ളില്‍ രാജ്യത്ത് ഇന്ധനവില 125 കടന്നേക്കും !