Select Your Language

Notifications

webdunia
webdunia
webdunia
webdunia

International Friendship Day ജൂലൈ 30: ലോക സൗഹൃദ ദിനം

ലോകത്തിലെ ഏറ്റവും മനോഹരമായ ബന്ധമായ സൗഹൃദം ആഘോഷിക്കാൻ ഒരു ദിനമുണ്ടെങ്കിലോ? അതാണ് ജൂലൈ 30. ലോക സൗഹൃദ ദിനം.

International Friendship Day ജൂലൈ 30: ലോക സൗഹൃദ ദിനം
, ശനി, 30 ജൂലൈ 2022 (09:02 IST)
ലോകത്തിലെ ഏറ്റവും സുന്ദരമായ ബന്ധങ്ങളിൽ ഒന്നാണ് സൗഹൃദം. നമ്മുടെ സന്തോഷങ്ങളിലും ദുഖങ്ങളിലും പ്രതിസന്ധികളിലും എന്നും ഒപ്പം നിൽക്കാൻ ഒരു സുഹൃത്തുള്ള എല്ലാ വ്യക്തികളും ജീവിതത്തിൽ ഒരുതരത്തിൽ വിജയിച്ചവരെന്ന് തന്നെ പറയാം. നിങ്ങൾക്ക് വൈകാരികമായി അത്തരമൊരു താങ്ങ് ലഭ്യമല്ലെങ്കിൽ എത്ര പണം നേടിയും ജീവിതത്തിൽ സന്തോഷത്തോടെ ഇരിക്കാനാകണമെന്നില്ല.
 
അതുകൊണ്ട് തന്നെയാണ് ഭാര്യ-ഭർതൃബന്ധമായാലും മക്കളും മാതാപിതാക്കളുമായുള്ള ബന്ധമായാലും തങ്ങൾക്കിടയിൽ സുഹൃത്തുക്കളെ പോലെയാണ് എന്ന് പലരും പറയാറുള്ളത്. ഇത്തരത്തിൽ ലോകത്തിലെ ഏറ്റവും മനോഹരമായ ബന്ധമായ സൗഹൃദം ആഘോഷിക്കാൻ ഒരു ദിനമുണ്ടെങ്കിലോ? അതാണ് ജൂലൈ 30. ലോക സൗഹൃദ ദിനം.
 
ലോകമെങ്ങും ഇന്നാണ് ലോകസൗഹൃദദിനമെങ്കിലും ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളിൽ ആഗസ്റ്റിലെ ആദ്യ ഞായറാണ് സൗഹൃദദിനമായി ആചരിക്കുന്നത്. 1958ൽ ഇൻ്റർ നാഷണൽ സിവിൽ ഓർഗണൈസേഷൻ ആണ് സൗഹൃദദിനമെന്ന ആശയം മുൻപോട്ട് വെച്ചത്. ഹാൾമാർക്ക്സ് കാർഡിൻ്റെ സ്ഥാപകൻ ഹോയ്സ് ഹാൾ ആയിരുന്നു ഈ ആശയം ആദ്യമായി മുൻപോട്ട് വെച്ചത്. ഇത് പിന്നീട് 2011ൽ യുഎൻ ഔദ്യോഗികമായി ഏറ്റെടുക്കുകയായിരുന്നു. 1958ൽ പരാഗ്വെയിലാണ് ആദ്യമായി ഈ ദിനം ആചരിച്ചത്. 2011ലെ യുഎൻ സമ്മേളത്തിൽ ജൂലൈ 30 സൗഹൃദ ദിനമായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേസിനാധാരം മുൻഭാര്യയുടെ ഡിജിപി ബന്ധം, സമയബന്ധിതമായി വിചാരണ തീർക്കണം: ദിലീപ് സുപ്രീംകോടതിയിൽ